ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 27 February 2017

സമര്‍‌പ്പണ പരിപാടി ലൈവ്‌ സൗകര്യം

ദോഹ:തിരുനെല്ലൂരില്‍ ഇന്നു നടക്കാനിരിക്കുന്ന പാര്‍‌പ്പിട സമുച്ചയത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ഭം‌ഗിയായി നടന്നു കൊണ്ടിരിക്കുന്നു എന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.വൈകീട്ട്‌ നാലിന്‌ മണ്‍‌മറഞ്ഞ പൂര്‍‌വീകര്‍‌ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനക്ക്‌ ശേഷം സമുച്ചയ പരിസരത്തേക്ക്‌ നീങ്ങും.
സമര്‍‌പ്പണ പരിപാടി ബഹു.ടി.പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രാര്‍ഥനയോടെ ആരം‌ഭിക്കും.ബഹു.മഹല്ല്‌ പ്രസിഡണ്ട്‌ കെ.പി അഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ ചേരുന്ന സം‌ഗമത്തില്‍ മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം പറയും.ബഹു.ഷമീറലി ഷിഹാബ്‌ തങ്ങള്‍ സമര്‍‌പ്പണം നിര്‍‌വഹിച്ചതിനു ശേഷം പ്രമുഖര്‍ സദസ്സിനെ അഭിസം‌ബോധന ചെയ്യും.മഹല്ല്‌ ഖത്വീബ്‌ ബഹു.അബ്‌ദുല്ല അഷ്‌റഫി,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബഹു.എ.കെ.ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌ ചിരക്കല്‍,സുന്നി മഹല്ല്‌ ഫെഡറേഷന്‍ പാടൂര്‍ റെയ്‌ഞ്ച്‌ പ്രതിനിധി ബഹു.അസ്‌കര്‍ അലി തങ്ങള്‍,നൂറുല്‍ ഹിദായ മദ്രസ്സ സെക്രട്ടറി ബഹു.നൗഷാദ്‌ പി.ഐ,മഹല്ല്‌ ട്രഷറര്‍ ഖാസ്സിം വി.കെ,മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌ മാരായ ബഹു. കുഞ്ഞു ബാവു മൂക്കലെ,ബഹു.ഖാദര്‍ മോന്‍ വി.എം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍‌ന്നു സം‌സാരിക്കും.പ്രവാസി സം‌ഘടനകളുടെ പ്രതിനിധികളും ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.
തിരുനെല്ലുര്‍ മഹല്ല്‌ നേതൃ നിരയിലെ കെ.പി അഹമ്മദ്‌ ഹാജി,കുഞ്ഞു ബാവു മൂക്കലെ,ഖാദര്‍ മോന്‍ വി.എം,ജമാല്‍ ബാപ്പുട്ടി,മുസ്‌തഫ എം.എ,നൗഷാദ്‌ പി.ഐ,ഖാസ്സിം വി.കെ,ഹംസക്കുട്ടി പി.കെ,മുഹമ്മദ്‌ മോന്‍ കെ.വി,മുഹമ്മദലി പി.എം,മുഹമ്മദലി എന്‍.കെ,ഖാദര്‍ ആര്‍.വി,കുഞ്ഞു മോന്‍ ഹാജി ആര്‍.വി,ഫൈസല്‍ വി.എ,ഇബ്രാഹീം കുട്ടി എന്‍.വി,അബ്‌ദുല്‍ കബീര്‍ ആര്‍.വി,സിദ്ധീഖ്‌ എ.വി,ഉമ്മര്‍ പി.എം,സലീം പി.എം തുടങ്ങിയവരും വേദിയെ സമ്പന്നമാക്കും.തിരുനെല്ലുര്‍ മഹല്ല്‌ ജോ.സെക്രട്ടറി ബഹു. ഫൈസല്‍ വി.എ നന്ദി പ്രകാശിപ്പിക്കും.

സായഹ്നത്തോടെ നടക്കുന്ന പരിപാടികള്‍ ലൈവ്‌ കാണാന്‍ ഖ്യുമാറ്റ്‌ എഫ്.ബി പേജില്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന്‌ സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ പറഞ്ഞു.