നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 2 February 2017

ഹാദിമോന്റെ ചോദ്യം

നമ്മുടെ കേരളത്തിനെ വിദേശികൾ വിളിക്കുന്ന ഒരു വിളിപ്പേരുണ്ട് എന്താണ് എന്ന് അറിയാമോ ?ഹാദി അഫ്‌സല്‍ ഇബ്രാഹീം എന്ന പ്രൈമറി വിദ്യാര്‍‌ഥി ചോദിക്കുന്നു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിരുനെല്ലൂരിലെ കാര്‍‌ഷിക സ്വപ്നങ്ങങ്ങള്‍ ചിറകു മുളക്കുകയാണ്‌.മുതിര്‍‌ന്നവരിലും മക്കളിലും വലിയ ആവേശം ജനിപ്പിച്ചിരിക്കുന്നു.ഈ ഹരിത യജ്ഞം.തന്റെ വിദ്യാലയത്തിലെ സാഹിത്യ സമാജത്തില്‍ അനുവദിക്കപ്പെട്ട അവസരത്തെ മനോഹരമായി ഉപയോഗപ്പെടുത്തി പ്രശം‌സ പിടിച്ചു പറ്റിയ മിടുക്കനാണ്‌ ഈ ചോദ്യ കര്‍‌ത്താവ്.

പ്രൈമറി വിദ്യാര്‍‌ഥിയായ ഹാദിയുടെ മധുര ഭാഷ്യവും  ഓര്‍‌മ്മപ്പെടുത്തലും സഫലമാകട്ടെ.ഇന്റര്‍ നാഷണല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിലും സഹൃദയരുടെ പ്രശം‌സ പിടിച്ചു പറ്റിയ പ്രസ്‌തുത പോസ്റ്റ്‌ ദിതിരുനെല്ലൂരിലും പ്രകാശിപ്പിക്കുന്നു.പ്രിയമുള്ള കൂട്ടുകാരെ എന്നു അഭിവാദ്യം ചെയ്‌ത്‌ തുടങ്ങുന്ന ഹാദി നടത്തിയ ഭാഷണത്തിന്റെ പൂര്‍‌ണ്ണ രൂപം ഇതാ ഇവിടെ ഇങ്ങനെ വായിക്കാം.

നമ്മുടെ കേരളത്തിനെ വിദേശികൾ വിളിക്കുന്ന ഒരു വിളിപ്പേരുണ്ട് എന്താണ് എന്ന് അറിയാമോ ? ഗോഡ്സ് ഓണ്‍ കൺട്രി എന്നാണ് ആ പേര്‍.നമ്മുടെ നാട് ഒരു കാലത്ത് ദൈവത്തിന്റെ സ്വന്തം നാട് ആയിരുന്നു അത് അനുഭവിച്ച് അറിഞ്ഞ വിദേശികൾ ഇട്ടതാണ് ഈ പേര്‍.ഇന്ന് നമ്മുടെ നാടിന്റെ അവസ്ഥ പാടെ മാറിയിരിക്കുന്നു. അസ്‌ഥിരമായ കാലാവസ്ഥ നമ്മുടെ ജീവതം ദുസ്സഹമാക്കിയിരിക്കുന്നു.കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റം മൂലം വിഷം കലർന്ന ആഹാരസാധനങ്ങൾ കഴിച്ച് നാം എല്ലാം രോഗികൾ ആയി കൊണ്ടിരിക്കുന്നു.
എന്റെ നാടായ തിരുനെല്ലൂരിലെ ജനങ്ങൾ വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ്.നാട്ടിലെ കർഷകർ 30 വർഷത്തിന് ശേഷം നെൽകൃഷി തുടങ്ങിയിരിക്കുന്നു. വിഷമില്ലാത്ത അരി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികളായ ഞങ്ങൾ.നമുക്കും നമ്മുടെ ഭാവിക്ക് വേണ്ടി വീടുകളിൽ ഇന്ന് മുതൽ മാതാപിതാക്കളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം തുടങ്ങാം.കേരളത്തിന്റെ പഴയ കാർഷിക പ്രതാപം നമുക്ക് തിരിച്ച് എടുക്കേണ്ടതുണ്ട്.ഇത്രയും പറഞ്ഞ് എന്റെ വാക്കുകൾ ഞാൻ നിർത്തുന്നു. 

നന്മകള്‍ നേര്‍‌ന്നു കൊണ്ട്‌ ഹാദി അഫ്‌സല്‍ ഇബ്രാഹീം.