ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 19 February 2017

ശുദ്ധ ജല വിതരണം

തിരുനെല്ലുര്‍:സമസ്‌ത കേരള സുന്നി സ്‌റ്റുഡന്‍‌സ്‌ ഫെഡറേഷന്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ തിരുനെല്ലൂര്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം നടത്തി.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍ ശുദ്ധ ജല വിതരണം ഉദ്‌ഘാടനം ചെയ്‌തു.തിരുനെല്ലൂര്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് യൂണിറ്റ്‌ ഭാരവാഹികളും യുവാക്കളും സന്നദ്ധ സം‌രംഭത്തില്‍ സജീവമായി പങ്കെടുത്തു.