നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 16 February 2017

ഉദ്‌ഘാടനത്തിന്‌ നാളുകള്‍ മാത്രം ബാക്കി


ദോഹ:മഹല്ല്‌ തിരുനെല്ലുര്‍ വിഭാവന ചെയ്‌ത പാര്‍‌പ്പിട സമുച്ചയത്തിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.സമുച്ചയത്തിലേയ്‌ക്കുള്ള പ്രവേശന കവാടത്തിന്റെ പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നുണ്ട്‌. ഇതുവരെയുള്ള തീരുമാനമനുസരിച്ച്‌ 2017 ഫിബ്രുവരി 27 തിങ്കളാഴ്‌ച ഉദ്‌ഘാടനം നടക്കും.തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌ ഹാജി കെ.പി അഹമ്മദ്‌ അറിയിച്ചു.ദിതിരുനെല്ലൂര്‍ പ്രതിനിധിയുമായി ടലഫോണില്‍ സം‌സാരിക്കുകയായിരുന്നു ഹാജി അഹമ്മദ്‌.ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ നല്‍കുമെന്നും അദ്ധേഹം വ്യക്തമാക്കി.

സമുച്ചയത്തിന്റെ ഉദ്‌ഘാടനം ഏറെ ആകര്‍ഷകമാക്കാനുതകുന്ന ചുവടുവെപ്പുകള്‍‌ക്ക്‌ തുടക്കമിട്ടെന്നും നാട്ടുകാരുടെയും നാട്ടിലുള്ള പ്രവാസികളുടെയും പ്രതിനിധികളുടെയും സജീവ സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായും ഹാജി പറഞ്ഞു.

2014 നവം‌ബര്‍ 16 നായിരുന്നു ഭവന നിര്‍‌മ്മാണം തുടക്കം കുറിച്ചത്‌.മുന്‍ ഖ്യു.മാറ്റ്‌ പ്രസിഡന്റ്‌ അബു കാട്ടിലായിരുന്നു ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. സ്വദേശത്തും വിദേശത്തും നന്മയില്‍ സഹകരിക്കുന്ന വിവിധ രാജ്യങ്ങളിലായി കഴിയുന്നവരുടെ സഹകരണത്തോടെയുള്ള പദ്ധതി പൂവണിയുകയാണ്‌.ഖത്തര്‍,  യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സുകളിലായി പരന്നു കിടക്കുന്ന അബുദാബി,ദുബൈ കൂടാതെ ഇതര എമിറേറ്റ്‌സുകളിലുള്ള സം‌ഘങ്ങളും സം‌ഘടനകളും ,ബഹറൈന്‍,ഒമാന്‍,സഊദി തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള കൂട്ടായ്‌മകളുടെയും കൂട്ടായ പ്രയത്നം പരിസമാപ്‌തിയിലേയ്‌ക്ക്‌ നീങ്ങുന്നു എന്നതില്‍ തിരുനെല്ലൂര്‍ മഹല്ലു നിവാസികള്‍‌ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട്‌.

മഹല്ലിന്റെ ആദരണീയരായ നേതാക്കള്‍ വിശിഷ്യാ ആരോഗ്യ സ്ഥിതിയൊന്നും കണക്കിലെടുക്കാതെ സജീവമായി രം‌ഗത്തുള്ള മഹല്ലു പ്രസിഡണ്ട്‌ ഹാജി.കെ.പി അഹമ്മദ്‌,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,ട്രഷറര്‍ ഖാസ്സിം വി.കെ തുടങ്ങിയ സം‌ഘം രാപകലില്ലാതെ ഈ പദ്ധതിയുടെ പൂര്‍‌ത്തീകരണത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു.വിശ്രമമില്ലാതെ ഓടി നടന്നു കൊണ്ടിരിക്കുന്ന എല്ലാവര്‍‌ക്കും തക്ക പ്രതിഫലം നല്‍‌കി അനുഗ്രഹിക്കട്ടെ.എന്നു സാന്ദര്‍‌ഭികമായി പ്രാര്‍‌ഥിക്കുന്നു.

ഇതര നാടുകളില്‍ കഴിയുന്ന തിരുനെല്ലൂരിലെ പ്രവാസികളെ കോര്‍‌ത്തിണക്കി നാടിന്റെ പൊതു വിഷയങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ ഫലവത്താകുന്നുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

പാര്‍പ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് ഗള്‍‌ഫ്‌ നാടുകളില്‍ നിന്നും ഇനിയും വാവാഗ്ദത്തം പൂര്‍ത്തികരിച്ചിട്ടില്ലാത്തവര്‍ വൈകിക്കരുതെന്നു ബന്ധപ്പെട്ടവര്‍ അഭ്യര്‍‌ഥിച്ചു.

പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനം ഇഹത്തിലും പ്രതിഫലം നാളെ പരത്തിലും നല്‍‌കി നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.