ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 11 February 2017

ഹാദിമോന്‍ വീണ്ടും അം‌ഗീകര പ്രഭയില്‍

മുല്ലശ്ശേരി:ഹാദി അഫ്‌സല്‍ ഇബ്രാഹീം വീണ്ടും അം‌ഗീകര പ്രഭയില്‍.2017 പാടൂര്‍ റെയ്ഞ്ച്‌  മദ്രസ്സാ കലാ ഫെസ്റ്റില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഖുര്‍‌ആന്‍ ഹിഫ്‌ളിലും,ക്വിസ്സ്‌ മത്സരത്തിലും ഒന്നാം സ്ഥാനവും മെമ്മറി ടസ്‌റ്റ്‌ മത്സരത്തില്‍ മൂന്നാം സ്ഥനവും നേടി ഹാദി മോന്‍ മികവു തെളിയിച്ചു.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സ്‌കൂള്‍ തലത്തിലും മദ്രസ്സാ തലത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വെച്ച ഹാദി മുള്ളന്തറ മദ്രസ്സാ വിദ്യാര്‍‌ഥിയാണ്‌.നല്ല പ്രഭാഷകന്‍ കൂടെയാണ്‌ ഈ പ്രതിഭ.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഹാദി അഫ്‌സലിനെ അനുമോദനങ്ങള്‍ അറിയിച്ചു.