ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 3 March 2017

മുഹമ്മദന്‍‌സ്‌ സാന്ത്വനം

തിരുനെല്ലൂര്‍:മുഹമ്മദന്‍‌സ്‌ ആര്‍‌ട്‌സ്‌ & സ്‌പോര്‍‌ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രദേശത്തെ നിര്‍‌ധനരായ കുടും‌ബങ്ങള്‍‌ക്കുള്ള സാന്ത്വന കിറ്റിന്റെ ഉദ്‌ഘാടനം മുഹമ്മദന്‍‌സ് പ്രസിഡണ്ട് ബഹു.ആര്‍.വി അബ്‌ദുല്‍ കബീര്‍ നിര്‍‌വഹിക്കും.മാര്‍‌ച്ച് 5 ന്‌ മുഹമ്മദന്‍‌സ്‌ ഗ്രൗണ്ട്‌ പരിസരത്ത്  വൈകീട്ട് 8 ന്‌ നടക്കുന്ന പരിപാടി സഹൃദയരുടെ സാന്നിധ്യം കൊണ്ട്‌ ധന്യമാക്കണമെന്ന് മുഹമ്മദന്‍‌സ്‌ ഭാരവാഹികള്‍ അറിയിച്ചു.

ഇസ്‌മാഈ ബാവ,ജലീല്‍ വി.എസ്‌,നാസര്‍ വി.എസ്‌,ഷം‌സുദ്ധീന്‍ പി.എം എന്നീ ഉപദേശക സമിതി അം‌ഗങ്ങള്‍ സന്നദ്ധ സം‌രം‌ഭങ്ങള്‍‌ക്ക്‌ നേതൃത്വം നല്‍‌കും.

മുഹമ്മദന്‍‌സ്‌ ക്ലബ്ബ്‌ ഔദ്യോഗിക ഭാരവാഹികളായ ഷമീര്‍ ,സനൂപ്‌,ഷഫീഖ്‌,ഷിഫാസ്‌ എം.എച്‌,നജ്‌മല്‍,ജസീം,ഫായിസ്‌,ജാഫര്‍,ഷാഹദ്‌,മുജീബ്‌,നാസര്‍,അജ്‌മല്‍,ഷമീം,ഷാഹുല്‍,റഈസ്‌ തുടങ്ങിയവര്‍ സജീവമായി രം‌ഗത്തുണ്ട്‌.

ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അല്‍‌ തുറൈഫിയുടെ സഹകരണത്തോടെയാണ്‌ സാന്ത്വനം കാരുണ്യ ദൗത്യം നിര്‍വഹിക്കപ്പെടുന്നത്.ജനറല്‍ സെക്രട്ടറി മുസ്‌ഥഫ എം.എ പറഞ്ഞു.