ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 3 March 2017

മാറ്റ്‌ അബുദാബിക്ക്‌ പുതിയ നേതൃത്വം

സമന്വയത്തിന്റെ പാതയിലൂടെ ആത്മ നിയന്ത്രണം പാലിക്കാന്‍ സുമനസ്സുകള്‍‌ക്ക്‌ കഴിയും.ഇത്തരത്തിലൊരു സം‌സ്‌കാരം പരിപോഷിക്കപ്പെടേണ്ടതുണ്ടെന്ന വര്‍‌ത്തമാനത്തെ യോഗം അടിവരയിട്ടു.മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ - അബുദാബി ഘടകം ജനറല്‍ ബോഡിയില്‍ ആധുനിക മാധ്യമങ്ങളിലെ ക്ഷണിക സം‌വാദങ്ങളുമായി ബന്ധപ്പെട്ട്‌ ചര്‍‌ച്ചയില്‍ പങ്കെടുത്തു സം‌സാരിക്കുകയായിരുന്നു അം‌ഗങ്ങള്‍.

ബഹു.ഉമ്മര്‍ കാട്ടിലിന്റെ അധ്യക്ഷതയില്‍ മിനായില്‍ ചേര്‍ന്ന യോഗം ദൂര ദിക്കുകളില്‍ നിന്നു പോലും വന്ന അം‌ഗങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമായിരുന്നു.വാര്‍‌ഷിക റിപ്പോര്‍ട്ടിനും ചര്‍‌ച്ചകള്‍‌ക്കും ശേഷം.പുതിയ നേതൃത്വവും സമിതിയും തെരഞ്ഞെടുക്കപ്പെട്ടു.

ബഹു.കെ.എ ഷംസുദ്ധീന്റെ മേല്‍‌നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12 അംഗ പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നു.

ബഹു.ഉമ്മർ കാട്ടിൽ (പ്രസിഡണ്ട്)  കെ.എ.ഷംസുദ്ധീൻ,ആര്‍.എച് അബ്ദുറഹിമാൻ  (വൈസ്.പ്രസിഡണ്ട്) ഷിയാസ് അബൂബക്കർ (ജനറൽ സെക്രട്ടറി) ഹിഷാം മഞ്ഞിയിൽ,നസറുദ്ധീൻ (സെക്രട്ടറി)കെ.എസ്‌.അഷറഫ് (ട്രഷറർ) സൈനുദ്ധീൻ ഖുറൈഷി (പ്രോഗ്രാം കോഓർഡിനേറ്റർ) എം.എ സുബൈർ,ഇഖ്ബാൽ മുല്ലശ്ശേരി,അനസ് അസീസ്,അസ്‌ലം പാലപ്പറമ്പിൽ എന്നിവരാണ്‌ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍.

ഷിയാസ്‌ അബൂബക്കര്‍ സ്വാഗത ഭാഷണം നടത്തി ഇഖ്‌ബാല്‍ മുല്ലശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

സ്വദേശത്തേയും വിദേശത്തേയും സം‌ഘങ്ങളും സം‌ഘടനകളും മഹല്ലു അസോസിയേഷൻ തിരുനെല്ലൂര്‍-അബുദാബി യുടെ പുതിയ നേതൃത്തെ ആശം‌സകള്‍ അറിയിച്ചു.

പുതിയ സമിതിയ്‌ക്കും നേതൃത്വത്തിനും ആശംസകളർപ്പിച്ച മഹല്ല്‌ തിരുനെല്ലൂര്‍, ഖത്തർ മഹല്ലു  അസോസിയേഷൻ തിരുനെല്ലൂര്‍,യു.എ.ഇ തിരുനെല്ലൂർ കൂടായ്മ ദുബൈ തുടങ്ങിയ സം‌ഘടനനകള്‍‌ക്കും ഇതര കൂട്ടായ്‌മകള്‍ക്കും,വ്യക്തികള്‍ക്കും മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ - അബൂദാബി നന്ദി പ്രകാശിപ്പിച്ചു.
ദിതിരുനെല്ലൂര്‍