ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 6 May 2017

പഠനക്കളരി

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല്‌ കമ്മിറ്റി എട്ടാം തരം മുതലുള്ള വിദ്യാര്‍‌ഥികള്‍‌ക്കായി സം‌ഘടിപ്പിക്കുന്ന പഠനക്കളരി.2017 മെയ്‌ 8 തിങ്കളാഴ്‌ച നൂറുല്‍ ഹിദായ മദ്രസ്സയില്‍  യുവ കണ്‍‌സട്ടന്റ്‌ മുഹമ്മദ്‌ മുസ്തഫ നേതൃത്വം നല്‍‌കും.എങ്ങിനെ പഠിക്കാം എങ്ങിനെ ഉയര്‍‌ന്ന വിജയം നേടാം എന്ന തലക്കെട്ടിലുള്ള ക്ലാസ്സ് സായാഹ്നത്തില്‍ 3 മണിയോടെ ആരം‌ഭിക്കും.മഹല്ലിലെ കുട്ടികളുടെ ഉയര്‍‌ന്ന വിദ്യാഭ്യാസം ലക്ഷ്യം വെച്ച്‌ പ്രത്യേകം അവതരിപ്പിക്കുന്ന പരിപാടി ഉപയോഗപ്പെടുത്തണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.