ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 5 May 2017

റഹ്‌മത്തുന്നിസയ്‌ക്ക്‌ തിളക്കമാര്‍‌ന്ന ജയം

തിരുനെല്ലൂര്‍:പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.മഹല്ലു പരിധിയില്‍ ഉയര്‍‌ന്ന ശതമാനത്തോടെ തിരുനെല്ലൂരിലെ പ്രതിഭകള്‍ ഉന്നത വിജയം നേടിയതായി റിപ്പോര്‍‌ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിഹാബ്‌ ഇബ്രാഹീമിന്റെ മകള്‍ റഹ്‌മത്തുന്നിസാ എല്ലാ വിഷയങ്ങളിലും എ.പ്ലസ് വാങ്ങിയിട്ടുണ്ട്‌.

തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ നിന്നും ഉയര്‍‌ന്ന വിജയ ശതമാനമുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചു വരുന്നു.എസ്​.എസ്​.എൽ.സി  പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്​. കഴിഞ്ഞ വർഷം ഇത്​ 96.59 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്​. കുറവ്​ വയനാട്​.1174 സ്​കൂളുകൾ നൂറുശതമാനം വിജയം നേടിയ​പ്പോൾ 100 മേനി വിജയം നേടിയ സർക്കാർ സ്​കൂളുകൾ 405 ആണ്​. ടി.കെ.എം.എച്ച്.​എസ്​ മലപ്പുറമാണ്​ എ പ്ലസ് ​ഏറ്റവും കൂടുതൽ നേടിയ സ്​കൂൾ.ഉപരിപഠനത്തിന്​ അർഹത നേടിയവർ 4,37156. സേ പരീക്ഷ മെയ്​ 22 മുതൽ 26 ​വരെയാണ്​. പ്ലസ്​ വൺ പ്രവേശനത്തിനായി മെയ്​ എട്ട്​ മുതൽ അപേക്ഷ ഒാൺലൈനായി ​നൽകാം.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എല്ലാ വിജയികള്‍‌ക്കും ആശം‌സകള്‍ നേര്‍‌ന്നു.

ദിതിരുനെല്ലൂര്‍