നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 11 June 2017

റമദാനിലെ സാന്ത്വന സംരം‌ഭം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാനിലെ സാന്ത്വന പ്രവര്‍‌ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലും സമാഹരണങ്ങളിലും സജീവമാണ്‌.ഇപ്പോള്‍ നാട്ടിലുള്ള സെക്രട്ടറിമാര്‍ ഷിഹാബ്‌ ഇബ്രാഹീം,ഷൈദാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌ എന്നിവര്‍ ഇഫ്‌ത്വാര്‍ വിരുന്നിനുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ അന്തിമ രൂപം നല്‍‌കിയതായി അറിയിച്ചു.

ദോഹയിലെ സമാഹരണ ദൗത്യം പരമാവധി വിജയിപ്പിക്കുന്നതില്‍ വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ കെ.ജി ഫൈനാസ്‌ സെക്രട്ടറി സലീം നാലകത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സം‌ഘം അശ്രാന്ത ശ്രമം നടത്തി വരികയാണ്‌.

ഇത്തവണ 125 കുടും‌ബം‌ഗങ്ങളെ ഗുണഭോക്താക്കളായി കണ്ടെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഒരു വീടിന്‌ 150 റിയാലെന്ന അനുപാതത്തിലാണ്‌ സമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത്.ഇവ്വിഷയത്തില്‍ കുറെയൊക്കെ സമാഹരിച്ച്‌ കഴിഞ്ഞുവെങ്കിലും ഇനിയും നല്ലൊരു ശതമാനം പേരില്‍ നിന്നും വാഗ്ദത്ത തുക ലഭിക്കേണ്ടതുണ്ടെന്ന് കെ.ജി റഷീദ്‌ പറഞ്ഞു.സമാഹരണത്തിന്റെ സൗകര്യാര്‍ഥം രണ്ട്‌ പേർ വീതമുള്ള നാല് ടീമുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ ടീമിനുമുള്ള ലിസ്റ്റ് ഫോൺ നമ്പറുകൾ അടക്കം അവരുടെ വാട്സാപ്പിൽ അയച്ചു കൊടുക്കുമെന്ന്‌ നേതൃത്വം അറിയിച്ചു.റഷീദ്‌ കെ.ജി,സലീം നാലകത്ത്‌,തൗഫീഖ്‌ താജുദ്ധീന്‍,നസീര്‍ എം.എം,അബൂബക്കര്‍ സിദ്ധീഖ്‌,റഷാദ്‌ കെ.ജി,ഷഹീര്‍ അഹമ്മദ്‌ തുടങ്ങിയവരാണ്‌ സമാഹരണ ദൗത്യ സംഘത്തിലുള്ളത്‌.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ റമദാനിലെ പ്രത്യേക സംരം‌ഭവും ജൂണ്‍ 24 ന്‌ നാട്ടിലൊരുക്കുന്ന ഇഫ്‌ത്വാര്‍ സംഗമവും വിജയിപ്പിക്കാന്‍ എല്ലാ അം‌ഗങ്ങളും സഹകരിക്കണമെന്ന് പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ ആഭ്യര്‍‌ഥിച്ചു.