ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 10 June 2017

വൃക്ഷത്തൈ നടീല്‍ നടത്തി

തിരുനെല്ലൂര്‍:തിരുനെല്ലുരില്‍ വൃക്ഷത്തൈ നടീല്‍ നടത്തി.പാവറട്ടി ജനമൈത്രി പൊലിസും,മുഹമ്മദന്‍‌സ്‌ തിരുനെല്ലൂരും,കോള്‍ പടവ്‌ കമ്മിറ്റി തിരുനെല്ലൂരും സംയുക്തമായി സം‌ഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക രാഷ്‌ട്രീയ പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി .പാവറട്ടി എസ്‌.ഐ.ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു.കോള്‍ പടവ്‌ പ്രസിഡണ്ട്‌  ഇസ്‌മാഈല്‍ വി.കെ,ജനമൈത്രി ജനറല്‍ കണ്‍‌വീനര്‍ ബെന്നി ആന്റണി.സഗീര്‍ എം.പി , മുസ്‌തഫ എം.എ, മുഹമ്മദാലി പി.എം,അബു കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.