ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 7 July 2017

പഠനോപകരണ വിതരണം

തിരുനെല്ലൂർ എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങള്‍ ജൂലായ്‌ ഏഴിന്‌ വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച്‌ വിതരണം ചെയ്യും.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ സി.എച്ച് റഷീദ് ഉദ്‌ഘാടനം നിര്‍‌വഹിക്കും.

മുസ്‌ലിം ലീഗ് മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും കെ.എം.സി.സി തിരുനെല്ലൂർ സോഷ്യല്‍ മീഡിയാ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.എം അസ്ഗറലി തങ്ങൾ, സെക്രട്ടറി വി.എം മുഹമ്മദ് ഗസാലി, ആർ.എ അബ്ദുൾ മനാഫ്, അബ്ദുൾ കാദർ ചക്കനാത്ത്, പി.എം ഷെരീഫ്, കെ.എം.സി.സി പ്രാദേശിക നേതാക്കളായ ഹിജാസ് തിരുനെല്ലൂർ, മുഹമ്മദ് വെട്ടുകാട്, അൻഷാദ് കൈപ്പമംഗലം തുടങ്ങിയവർ സംസാരിക്കും.മുല്ലശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി ഷരീഫ്‌ ചിറക്കല്‍ ഓണ്‍‌ലൈന്‍ സന്ദേശത്തില്‍ അറിയച്ചു.