ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 8 July 2017

പഠന വീട്‌ രണ്ടാം ഘട്ടം

മുല്ലശ്ശേരി:പ്രദേശത്തെ വിദ്യാര്‍‌ഥികളുടെ വിദ്യാഭ്യാസ ഭാവി ലക്ഷ്യമാക്കി നടപ്പില്‍ വരുത്തിയ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പഠന വീടിന്‍റെ നേത്രൃത്വത്തില്‍ പി.എസ്‌.സി  സൗജന്യ കോച്ചിംഗ് ക്ളാസ് രണ്ടാം ഘട്ടം ആരംഭിക്കുന്നു.ജൂലൈ 11,12 തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ പഞ്ചായത്ത് ഓഫീസില്‍  പേര്‍ രജിസ്റ്റര്‍ ചെയ്യാം. ജൂലൈ 16 ന് നടക്കുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ പറഞ്ഞു.പഠന വീടിന്‍റെ ഒന്നാം ഘട്ട പരിശീലന ക്ളാസ് വിജയിപ്പിച്ച മുഴുവന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചായത്ത് നന്ദി രേഖപ്പെടുത്തി.
ദിതിരുനെല്ലൂര്‍