ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 5 May 2018

നന്മയുടെ ആദരം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ഗ്രാമത്തിലെ സജീവ സാന്നിധ്യമായ നന്മ തിരുനെല്ലൂരിന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ-മഹല്ലിന്റെ യശസ്സുയര്‍‌ത്തിയ പ്രതിഭകളെ ആദരിക്കുന്നു.തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച തലമുറകള്‍ വളര്‍ന്നു വരുന്നു എന്നത് ഏറെ സന്തോഷ ദായകമത്രെ.എഴുത്തിലും സാഹിത്യത്തിലും കലാകായിക വിഭാഗത്തിലും ഒക്കെ ഇത്‌ ദൃശ്യമാണ്‌.അതിലുപരി മത സാംസ്‌കാരിക വൈജ്ഞാനിക രം‌ഗങ്ങളിലും ഈ ഉണര്‍‌വ്വ്‌ പ്രകടമാകുന്ന കാഴ്‌ച അഭിമാനകരമാണ്‌.

തിരുനെല്ലൂര്‍ മഹല്ലിൽ നിന്നും മത വിദ്യാഭ്യാസരംഗത്ത് അൽ ഖാദിരി  ബിരുദം നേടിക്കൊണ്ട് നാടിന്റെ അഭിമാനമായ രായംമരക്കാർ വീട്ടിൽ  പടിഞ്ഞാറയിൽ ഹംസക്കുട്ടി ഹാജിയുടെയും തിരുനെല്ലൂർ നാലകത്ത്  കൊട്ടിലിപ്പറമ്പിൽ  പരേതനായ ബാപ്പുട്ടി സാഹിബിന്റെ മകൾ റഹീമയുടെയും മകനായ  മുഹമ്മദ്‌  മുനീറിനും,2018 ലെ പത്താം തരം പരീക്ഷയിൽ തിരുനെല്ലൂര്‍ മഹല്ലിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പ്രമുഖരുടെ സാനിധ്യത്തിൽ ജന്മനാടിന്റെ ആദരം സമര്‍‌പ്പിക്കുമെന്ന്‌ നന്മ ഔദ്യോഗിക ഭാരവാഹികള്‍ ഓണ്‍‌ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു.

എസ്‌.എസ്.എല്‍‌സി 2018 അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ തിരുനെല്ലൂര്‍ ഗ്രാമ/മഹല്ല്‌ പരിധിയില്‍ പെട്ടവര്‍ വിദ്യാര്‍‌ഥികളുടെ മാര്‍‌ക്ക്‌ ലിസ്റ്റും വിലാസവും +919846139752 നമ്പറിലേയ്‌ക്ക്‌ വാട്ട്‌സാപ്പ്‌ ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.