ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 3 May 2018

വിജയികള്‍‌ക്ക്‌ ആശം‌സകള്‍

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല്‌ പരിധിയിലെ ഉന്നത ശതമാനത്തോടെ വിജയം വരിച്ചവരുടെ പേരുകള്‍ ദിതിരുനെല്ലുരിന്‌ ലഭിച്ചു കൊണ്ടിരിക്കുന്നു.നൗഷാദ്‌ ഇബ്രാഹീമിന്റെ മകന്‍ മുഹമ്മദ്‌ സ്വാലിഹ്‌,പി.എസ്‌.അബ്ബാസിന്റെ മകള്‍ സഹ്‌ല തുടങ്ങിയ മിടുക്കന്മാരും മിടുക്കികളും തിരുനെല്ലൂരിന്റെ തിളക്കം വര്‍‌ദ്ധിപ്പിക്കുന്നു.

കേവലം പരീക്ഷയില്‍ ഗ്രേഡുകള്‍ ലഭിച്ചു എന്നതിലുപരി പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കലാ കായിക രംഗങ്ങളിലും മികവും കഴിവും തെളിയിച്ച വിദ്യാര്‍‌ഥി വിദ്യാര്‍ഥിനികളെ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുരും ഇതര തിരുനെല്ലൂര്‍ പ്രവാസി സംഘങ്ങളും  അനുമോദനങ്ങള്‍ അറിയിച്ചു.