നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 11 January 2019

ഭവന സമര്‍‌പ്പണം

നന്മ തിരുനെല്ലൂരിന്റെ പ്രഥമ വാര്‍‌ഷികാഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമാര്‍‌ന്ന പരിപാടികള്‍‌ക്ക്‌ തിരുനെല്ലൂര്‍ ഗ്രാമം സാക്ഷ്യം വഹിച്ചു.പ്രവര്‍‌ത്തന നൈരന്തര്യവും സേവന സന്നദ്ധതയുമാണ്‌ നന്മയുടെ മുഖ മുദ്ര.

പ്രളയം തീര്‍‌ത്ത വിനാശങ്ങളുടെ ഗര്‍‌ത്തങ്ങളില്‍ സാഹോദര്യത്തിന്റെ ഹൃദയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ കേരളം കൈകോര്‍‌ത്ത നാളുകള്‍ അവിസ്‌മരണീയം.ഈ അവസരത്തില്‍ തന്നെ നന്മ തിരുനെല്ലൂര്‍ നമ്മുടെ കൊച്ചു ഗ്രാമത്തില്‍ സാന്ത്വന സേവന ജീവകാരുണ്യ പ്രവര്‍‌ത്തനങ്ങളില്‍ കര്‍‌മ്മനിരതരായതും അഭിമാനകരം.

പ്രളയകാലത്ത്‌ വിശ്രമമില്ലാത്ത നാളുകളില്‍ വിശിഷ്‌ട സേവന കര്‍‌മ്മങ്ങളിലൂടെ കൃഥാര്‍‌ത്തരാകുവാന്‍ സാധിച്ചിട്ടുള്ള ആത്മ സം‌തൃപ്‌തി.വീട്‌ നഷ്‌ടപ്പെട്ട സഹോദരന്‌ വേണ്ടി കയ്‌മെയ് മറന്ന്‌ പ്രവര്‍‌ത്തിച്ച സ്വപ്‌ന സാക്ഷാല്‍‌കാരത്തിന്റെ സുവര്‍‌ണ്ണ മുദ്ര.ഒരു കൊച്ചു വീടിന്റെ പൂര്‍‌ത്തീകരണത്തിലൂടെ കൈവന്ന ധന്യത.സര്‍‌വ്വലോക പരിപാലകനില്‍ എല്ലാം ഭരമേല്‍‌പിച്ച്‌ കര്‍‌മ്മനിരതരായതിന്റെ ചാരിതാര്‍‌ഥ്യം.

നന്മ തിരുനെല്ലൂരിന്റെ ശ്രമഫലമായി ജനാബ്‌ മുഹമ്മദ്‌ കുട്ടി സാഹിബിനു വേണ്ടി നിര്‍‌മ്മിച്ച വീടിന്റെ താക്കോല്‍ ദാന കര്‍‌മ്മം 2019 ജനുവരി 21 തിങ്കളാഴ്‌ച  ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ബഹു:പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍‌വഹിക്കും.

മാതൃകാ യോഗ്യരായ കര്‍‌മ്മയോഗികളേയും,പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സഹോദരങ്ങളേയും വേദിയില്‍ ആദരിക്കും..

സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ  ഔദ്യോഗിക രം‌ഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന ഈ ചടങ്ങിലേക്ക് സഹൃദയരെ സവിനയം ക്ഷണിക്കുന്നു.

എന്ന്
ഷംസുദ്ധീൻ. പി.എം കൺവീനർ
റഷീദ് മതിലകത്ത് (കോ ഓഡിനേറ്റർ)
ഹാരിസ് ആർ. കെ (കോ ഓഡിനേറ്റർ)
സനൂബ്‌ റഫീഖ്‌ (ജോ.കണ്‍‌വീനര്‍)
....................

കാര്യപരിപാടി..

പ്രാർത്ഥന:അബദുല്ല അഷ്റഫി ഖത്വീബ്‌ തിരുനെല്ലൂർ
സ്വാഗതം : ഷിഹാബ് എം.ഐ (ജനറൽ കൺവീനർ നന്മ)
അദ്ധ്യക്ഷൻ : റഹ്മാൻ.പി.തിരുനെല്ലൂർ (വൈസ് ചെയർമാൻ നന്മ)
ഉദ്ഘാടനം : സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾ പാണക്കാട്

വിശിഷ്‌‌ടാതിഥികൾ:
പി.എ.മാധവൻ (മുൻ എം.എൽ.എ)
എ.കെ.ഹുസൈൻ (മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
ഡോക്‌‌ടര്‍ കരീം വെങ്കിടങ്ങ് (സാമൂഹ്യ പ്രവര്‍‌ത്തകന്‍)
പി.എ.ശിവദാസൻ (എ.സി.പി ഗുരുവായൂര്‍)

അനുഗ്രഹ പ്രഭാഷണം:
അബദുൽ അസീസ് മഞ്ഞിയിൽ (രക്ഷാധികാരി നന്മ)

വേദിയിൽ :
സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി)
പ്രേംചന്ദ്.കെ (തഹസിൽദാർ ചാവക്കാട്)
അനിൽ കുമാർ. ടി.മേപ്പുളളി (എസ്‌.ഐ പാവറട്ടി)
അസ്‌‌ഗര്‍ അലി തങ്ങൾ പാടൂർ (മുന്‍ പ്രസിഡന്റ്‌ പാടൂര്‍ മഹല്ല്‌)
ജ‌അഫര്‍ സാദിഖ്‌ തങ്ങള്‍ പാടൂര്‍
ഷെരീഫ് ചിറക്കൽ (വാർഡ് മെമ്പർ)
ആഷിക്‌ വലിയകത്ത് (ഡി.വൈ.എഫ്‌.ഐ മണലൂര്‍ ബ്‌ളോക് സെക്രട്ടറി)
നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌)
ഹാരിസ്‌ കോട്ടപ്പടി

ഉപഹാര സമർപ്പണം:
ഇസ്‌മാഈല്‍ ബാവ (ചെയര്‍‌മാന്‍ നന്മ)
ഹുസൈൻ ഹാജി (രക്ഷാധികാരി നന്മ)
മുസ്‌‌തഫ ആർ.കെ (ട്രഷറര്‍ നന്മ)
ജലീൽ. വി.എസ് (വൈസ്‌ ചെയര്‍‌മാന്‍ നന്മ)

മഹല്ല്‌ പ്രതിനിധികള്‍:
ബഷീർ ജാഫ്‌‌ന പാവറട്ടി
ജിനി തറയിൽ  പുതുമനശ്ശേരി
നവാസ്‌ പാലുവായ്‌
മുഈനുദ്ധീൻ ഹാജി പണ്ടാറക്കാട്
ആർ.യു.അക്ബർ  പുവ്വത്തൂർ
എ.പി.ഹമീദ് പൈങ്കണ്ണിയൂർ
മുസ്‌‌തഫ തങ്ങൾ മുല്ലശ്ശേരി കുന്നത്ത്
കെ.എം.റസാക്ക് ഹാജി തൊയക്കാവ്
മുസ്‌‌തഫ പൈനിയിൽ പാടൂർ
സുബൈര്‍ പി.എം തിരുനെല്ലൂര്‍

സൗഹൃദ സാന്നിദ്ധ്യം:
ഹാജി കെ.പി.അഹമ്മദ്
ഹാജി ആർ.വി.കുഞ്ഞിമോൻ
ഹാജി എം.കെ.അബൂബക്കർ മാസ്റ്റർ 
വി.കെ.കാസിം ഹാജി
ആർ.കെ.ഹമീദ് ഹാജി
എന്‍.കെ മുഹമ്മദലിഹാജി
വി.എം കാദർമോൻ ഹാജി
നൗഷാദ് അഹമ്മദ്
ഉസ്‌‌മാൻ. പി.ബി
എം.പി സഗീര്‍
സുബൈര്‍ അബൂബക്കര്‍
ആർ.വി.കബീർ
വി.കെ അബൂബക്കര്‍ സിദ്ധീഖ്‌

നന്ദി:- കമറുദ്ദീൻ കടയിൽ