നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 24 February 2019

ദാഹ ജലം

തിരുനെല്ലൂര്‍:ആദമിന്‍റെ പുത്രാ ഞാന്‍ നിന്നോട് ദാഹ ജലം ആവശ്യപ്പെട്ടു പക്ഷെ നിയെനിക്ക് ദാഹജലം നല്‍കിയില്ല. അവന്‍ പറയും നാഥാ ഞാന്‍ എങ്ങിനെയാണ് നിനക്ക് ദാഹജലം നല്‍കുന്നത് നീ പ്രപഞ്ച നാഥനല്ലേ? ദൈവം ചോദിക്കും എന്‍റെ ഇന്ന ദാസന്‍ നിന്നോട് ദാഹജലം ആവശ്യപ്പെട്ടു. പക്ഷെ നീ അവനു ദാഹജലം നല്‍കിയില്ല. എന്നാല്‍ നീ അവനു ദാഹജലം നല്‍കിയിരുന്നുവെങ്കില്‍ നിനക്കതു എന്റെ അടുക്കല്‍ കാണാമായിരുന്നു. {പ്രവാചക പാഠം}

ദൈവ സാമീപ്യം കൊതിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പാഠങ്ങളിലൊന്നത്രെ ഇത്.സമൂഹത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനമാണ്‌ പ്രധാനം എന്നു ചുരുക്കം.ഇത്തരം ഗൗരവ പൂര്‍‌വ്വമായ ഇടപെടലുകളിലൂടെ പ്രവര്‍‌ത്തന നിരതമാകാനാണ്‌ നന്മ തിരുനെല്ലൂരിന്റെ എളിയ ശ്രമം.മാനുഷിക പരിഗണനയര്‍‌ഹിക്കുന്ന സാന്ത്വന സേവന പദ്ധതികളോടുള്ള സുമനസ്സുക്കളുടെ പ്രതികരണം ആശാവഹമാണ്‌.

മഹല്ല്‌ തിരുനെല്ലൂരും നന്മ തിരുനെല്ലൂരും സഹകരിച്ച്‌ കൊണ്ടുള്ള ശുദ്ധജല വിതരണം പ്രാരം‌ഭം കുറിക്കപെട്ടതിനു ശേഷം  നന്മയുടെ ഔദ്യോഗിക പത്ര കുറിപ്പില്‍ വ്യക്തമാക്കി.

ഫിബ്രുവരി 24 ഞായറാഴ്‌ച കാലത്ത്‌ പത്ത്‌ മണിയ്‌ക്ക്‌ മഹല്ല്‌ തിരുനെല്ലൂര്‍ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍‌ഥനയോടെയായിരുന്നു കുടിവെള്ള വിതരണത്തിന്റെ തുടക്കം.നന്മ ഭാരവാഹികളും മഹല്ല്‌ ഭാരവാഹികളും നന്മയുടെ സഹകാരികളും സഹചാരികളും നന്മേഛുക്കളായ സഹൃദയരും പങ്കെടുത്തു.

നൂറുല്‍ ഹിദായ മദ്രസ്സയിലെ വിദ്യാര്‍‌ഥികള്‍‌ക്ക്‌ ശുദ്ധീകരിച്ച കുടിവെള്ളമൊരുക്കി കൊടുക്കാനുള്ള ബന്ധപ്പെട്ടവരുടെ ആവശ്യം അംഗികരിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു.മഹല്ലിലെ ഇതര മദ്രസ്സകളിലും പ്രായോജകരെ കിട്ടുന്നതിനനുസരിച്ച്‌ കുടിവെള്ള ശുദ്ധീകരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

തിരുനെല്ലൂര്‍ വിശാല മഹല്ല്‌ പരിധിയില്‍ ശുദ്ധജലം ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി..