നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 2 May 2019

നന്മയുടെ വഴിയില്‍

തിരുനെല്ലൂര്‍:പുണ്യങ്ങളുടെ പൂക്കാലത്തെ ഇഹ പര മോക്ഷത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നന്മ തിരുനെല്ലൂര്‍ റമദാന്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്‌തു.അനുഗ്രഹങ്ങളുടെ വിവരണാതീതമായ രാപകലുകള്‍ പാഴാക്കാതെ വിജയികളാകാനുള്ള അതി ജാഗ്രതയോടെയുള്ള ശ്രമങ്ങള്‍ വിശ്വാസിയെ ഉത്സാഹിയും നന്മയുടെ വാഹകരുമാക്കും.സന്ദേശത്തില്‍ അടിവരയിട്ടു.

പവിത്രമായ ഈ മാസത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന വേളയില്‍ വിശാല മഹല്ല്‌ തിരുനെല്ലൂര്‍ പരിതിയിലുള്ള എല്ലാ വീടുകളിലും റമദാന്‍ സന്ദേശവും നിസ്‌കാര സമയ വിവര പട്ടികയും ഒപ്പം ഈത്തപ്പഴവും നന്മ തിരുനെല്ലൂര്‍ വിതരണം ചെയ്യും.മഹല്ലിലെ എല്ലാ മസ്‌ജിദുകളിലും ഇഫ്‌ത്വാര്‍ സം‌ഘടിപ്പിക്കാനുള്ള തീരുമാനവും ഭാരവാഹികള്‍ അറിയിച്ചു.പരിസരത്തെ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചും,ജില്ലാ ആസ്ഥാനത്തെ അര്‍‌ഭുത ചികിത്സാ വിഭാഗത്തോടനുബന്ധിച്ചുള്ള കേന്ദ്രത്തിലും ഇഫ്‌ത്വാറുകള്‍ ഒരുക്കുന്നുണ്ടെന്നും അറിയിപ്പില്‍ വിശദീകരിച്ചു.

വളര്‍‌ന്നു വരുന്ന പുതിയ തലമുറയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നന്മ തിരുനെല്ലൂര്‍ ജൂനിയര്‍ വിഭാഗം താമസിയാതെ രൂപീകരിക്കപ്പെടുമെന്നും ഔദ്യോഗിക വാര്‍‌ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ദിതിരുനെല്ലൂര്‍