നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 13 May 2021

അനുസ്‌‌മരണ സദസ്സ്

ദോഹ:തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ഒരു റമദാന്‍ കാലം കൂടെ അനുഭവിച്ചറിഞ്ഞിരിക്കുന്നു. റമദാനിന്റെ അവസാന നാളുകളില്‍ കരളലിയിക്കുന്ന ദൗര്‍ ഭാഗ്യകരമായ സം‌ഭവങ്ങള്‍‌ക്കും ലോകം സാക്ഷികളായി.കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധികാലത്ത് ഇഷ്‌ടജനങ്ങള്‍ പലരും വിടപറഞ്ഞു.ഈ റമദാനില്‍ മാത്രം ആര്‍.വി കുഞ്ഞുമോന്‍, ആര്‍.കെ മുഹമ്മദ്‌ മോന്‍,അബ്‌ദുല്‍ അസീസ്‌ കൊളങ്ങരകത്ത്,ഷം‌സുദ്ധീന്‍ അബ്‌ദുല്‍ റഹ്‌‌മാന്‍,റഫീഖ്‌ കടവത്ത് തുടങ്ങി  തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും അഞ്ച് പേരാണ്‌ അന്ത്യായാത്ര പറഞ്ഞത്.പ്രാദേശികമായാലും രാജ്യവ്യാപകമായാലും ആഗോളാടിസ്ഥാനത്തിലായാലും സ്വാസ്ഥ്യം കെടുത്തുന്ന അവസ്ഥയും വ്യവസ്ഥയുമാണ്‌ നടമാടിക്കൊണ്ടിരിക്കുന്നത്.

പ്രതിസന്ധിഘട്ടത്തിലും ആത്മവിശ്വാസത്തോടെ അല്ലാഹുവില്‍ ഭരമേല്‍‌പ്പിച്ച്‌ മുന്നോട്ട്‌ ഗമിക്കുക എന്നതാണ്‌ വിശ്വാസിക്ക്‌ കരണീയം.പ്രാര്‍‌ഥനയാണ്‌ നമ്മുടെ ആയുധം.മനോഹരമായ ക്ഷമയും സഹനവുമാണ്‌ വിശ്വാസിയുടെ  പരിജ.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഈ പെരുന്നാള്‍ ദിനത്തില്‍ സൂം പ്ലാറ്റ്‌ ഫോം വഴി അനുസ്‌മരണവും പ്രാര്‍‌ഥനാ സം‌ഗമം സം‌ഘടിപ്പിച്ചു.

പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സം‌ഗമത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതം പറഞ്ഞു.വൈസ്‌ പ്രസിഡണ്ട്‌ ഷൈതാജ്‌ മൂക്കലെ ,യൂസഫ് ഹമീദ്,ജാസിര്‍ അസീസ്,ഷഹീര്‍ അഹമ്മദ്,സലീം നാലകത്ത്,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ എന്നിവര്‍ അനുസ്‌മരണ സദസ്സിനെ പ്രാര്‍‌ഥനാ നിര്‍‌ഭരമാക്കി.

റമദാന്‍ കിറ്റു വിതരണത്തിന്‌ സഹായിച്ചവര്‍‌ക്കും പരിശ്രമിച്ചവര്‍‌ക്കും പ്രതിസന്ധിഘട്ടത്തില്‍ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ സഹകരിച്ചവര്‍‌ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സദസ്സ് പിരിഞ്ഞത്.മീഡിയാ വിഭാഗം അസീസ്‌ മഞ്ഞിയില്‍ ഓണ്‍ ലൈന്‍ സദസ്സ് നിയന്ത്രിച്ചു.
=================
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍