ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 19 December 2012

മുഹമ്മദന്‍സ്‌ സില്‍വര്‍ ജൂബിലി

തിരുനെല്ലൂര്‍ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ളബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈദ്യസഹായ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.വിവിധമേഘലയിലെ ഭിഷഗ്വരന്മാരുടെ സേവനങ്ങളും ബോധവത്കരണ പഠനങ്ങളും  ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

2013 ജനുവരി 13 ന്‌ കാലത്ത്‌ 9.30 ന്‌ നടക്കുന്ന ഉദ്‌ഘാടന പരിപാടിയില്‍ പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .

ആരോഗ്യ സേവന രംഗത്തെ ഏറെ പ്രശസ്‌തരായ ദയയുടെ സേവനങ്ങള്‍ ഈ സംരംഭത്തെ സജീവമാക്കും .