നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 22 April 2025

ഹല്‍‌ഖാ വാര്‍‌ഷികം

തിരുനെല്ലൂര്‍:1966 ല്‍ ബഹു ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരാണ്‌ ദിക്‌‌ര്‍ ഹല്‍‌ഖ സ്ഥാപിച്ചത്.അതിനു ശേഷം ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അറുപതാം വാര്‍ഷികം മെയ്‌ 9 വെള്ളിയാഴ്‌ച വൈകീട്ട്‌ എട്ടിന്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സദസ്സിനെ സാക്ഷിയാക്കി സംഘടിപ്പിക്കുമെന്ന്‌ മഹല്ല്‌ സം‌ഘാടകര്‍ അറിയിക്കുന്നു.

ആദരണീയനായ സെയ്യിദ് ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ പ്രാര്‍‌ഥനക്ക് നേതൃത്വം നല്‍‌കും.മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി, മഹല്ല്‌ സാരഥികള്‍,മദ്രസ്സ സദര്‍,മദ്രസ്സാ അധ്യാപകര്‍,പ്രദേശത്തെ ഖത്വീബ്‌മാരും പണ്ഡിതന്മാരും മഹല്ല്‌ നേതൃത്വങ്ങളും ദാകിരീങ്ങളും സദസ്സിനെ ധന്യമാക്കും.

ദിക്‌റ്‌ ഹല്‍‌ഖാ വാര്‍‌ഷികത്തോട്‌ അനുബന്ധിച്ചാണ്‌ മസ്‌ജിദ് പരിപാലനവുമായ ബന്ധപ്പെട്ട് വര്‍‌ഷാവര്‍‌ഷമുള്ള സമാഹരണം വലിയ തോതില്‍ നടക്കുന്നത്. 

ഒരു ചാക്ക് അരിക്ക് 2500 രൂപ,10 കിലൊ മാം‌സത്തിന്‌ 3500 രൂപ വീതവും എന്ന നിദാനത്തിലുമാണ്‌ ഇതില്‍ ഭാഗഭാക്കുന്നവരില്‍ നിന്നുള്ള സമാഹരണത്തിന്റെ സൗകര്യാര്‍‌ഥം കണക്കാക്കിയിട്ടുള്ളത്. എന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

============