കിഴക്കേകരയിലെ കനാല്‍ ഭാഗത്തേക്കുള്ള വഴിയിലെ വളവും നിവര്‍ന്നു.പെരിങ്ങാട് നിന്ന് കുന്നത്തേക്ക് കനാല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ഉള്ള വഴിയിലെ ഇടുങ്ങിയ തിരിവില്‍ ഉണ്ടായിരുന്ന അപകടകരമായ സാഹചര്യം കിഴക്കയിലെ സെയ്‌തു മുഹമ്മദ്‌ക്കാടെ മക്കള്‍ മാന്യമായി പരിഹരിച്ചിരിക്കുന്നു.
അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം ആവശ്യമായ രീതിയില്‍ പുനഃക്രമീകരിച്ചു കൊണ്ടാണ് കൂടുതല്‍ വിശാലമായ രീതിയില്‍ സഞ്ചാര യോഗ്യമാക്കിയത്.മറ്റുള്ളവരുടെ മാര്‍ഗ്ഗതടസ്സങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിക്കുന്നവരുടെ പ്രതിബന്ധങ്ങള്‍ പ്രതിസന്ധികള്‍ അവരറിയാത്ത മാര്‍ഗത്തിലൂടെ പരിഹരിക്കപ്പെടും.
ഗുണകാംക്ഷികളുടെ സുമനസ്സുകളുടെ മനസ്സുനിറഞ്ഞ സ്വാഭാവികമായ പ്രാര്‍ഥനകളാല്‍ ഈ സദുദ്യമം ധന്യം.