നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 25 April 2025

ആത്മനിര്‍‌വൃതിയോടെ ....

മുള്ളന്തറ മസ്‌ജിദുന്നൂര്‍ ഭൂമി തരം മാറ്റലിനു വേണ്ടി സര്‍‌ക്കാരില്‍ നിയമാനുസൃതായി അടക്കേണ്ട സം‌ഖ്യ നന്മതിരുനെല്ലുരിന്റെ നേതൃത്വം മുള്ളന്തറ പള്ളിയുടെ ഉത്തരവാദപ്പെട്ടവര്‍‌ക്ക് കൈമാറി. വെള്ളിയാഴ്‌ച കാലത്ത് നടന്ന ലളിതമായ ചടങ്ങില്‍ നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ നേതൃനിരയിലുള്ളവരുടെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് ഹമീദ്‌ കുട്ടി ആര്‍.കെ യാണ്‌ കെ.വി മുഹമ്മദ് മോന്‍ ഹാജിക്ക് ഫണ്ട് കൈമാറിയത്.

നന്മ തിരുനെല്ലൂര്‍ രക്ഷാധികാരി കെ.വി ഹുസ്സൈന്‍ ഹാജി,വൈസ്‌ പ്രസിഡണ്ടൂമാരായ ഹമീദുകുട്ടി ആര്‍.കെ,അബ്‌ദുല്‍ ജലീല്‍ വി.എസ്, ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പി.എം,സെക്രട്ടറിമാരായ റഷിദ് മതിലകത്ത്,ആസിഫ് ഖാസിം,ഹാരിസ് ആര്‍.കെ, കോ-ഓര്‍‌ഡിനേറ്റര്‍ സുബൈര്‍ പി.എം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രസ്‌തുത തുകയുടെ വാഗ്‌ദാനം യഥാസമയം പൂര്‍‌ത്തിയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടവര്‍ അഭ്യര്‍‌ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ നന്മതിരുനെല്ലൂര്‍ കേബിനറ്റ് അടിയന്തിര പ്രാധാന്യത്തോടെ യഥാവിധി പരിഗണിച്ചപ്പോള്‍ ആവശ്യമായ വിഹിതം സമയ ദൈര്‍‌ഘ്യമില്ലാതെ കൃത്യമായി ശേഖരിക്കാനും നല്‍‌കാനും സാധിച്ചതിലുള്ള ആത്മനിര്‍‌വൃതിയിലാണ്‌ സം‌ഘാടകര്‍.

പെരിങ്ങാടിന്റെ എല്ലാ അര്‍‌ഥത്തിലും പൂര്‍‌വകാല ചരിത്രങ്ങളുമായി ഇഴപിരിയാത്ത ബന്ധമുള്ള ഒരു ഭൂമിക അത്യധ്വാനം ചെയ്‌ത് മെരുക്കിയും ഒരുക്കിയും വളര്‍‌ത്തിയും മുന്നില്‍ നിന്നും നിരയില്‍ നിന്നും നയിച്ച ഒരാള്‍, ശുഭ പ്രതീക്ഷയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചത് സന്തോഷത്തോടെ നന്മ തിരുനെല്ലൂര്‍ ഏറ്റെടുക്കുകയായിരുന്നു.

നന്മതിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി പൊതു സമൂഹത്തോട് ആവശ്യപ്പെട്ടതിനെ സുമനസ്സുകള്‍ യഥാര്‍‌ഥ വികാരവായ്‌പോടെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്‌തപ്പോള്‍ ഇവിടെ അക്ഷരാര്‍‌ഥത്തില്‍ നന്മ പുത്തുലയുകായിരുന്നു.

നന്മയുടെ പാതയില്‍ അണിനിരന്നവര്‍‌ക്കും ഭാഗഭാക്കയവര്‍‌ക്കും തങ്ങളാലാവുന്ന വിഹിതം രേഖപ്പെടുത്തിയവര്‍‌ക്കും ഇതിന്നായി പ്രേരിപ്പിച്ചവര്‍‌ക്കും പ്രചോദനം നല്‍‌കിയവര്‍‌ക്കും കരുണാവാരിധിയായ നാഥന്‍ അനുഗ്രഹങ്ങള്‍ വര്‍‌ഷിക്കുമാറാകട്ടെ.എന്ന് നന്മതിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി പ്രസിഡണ്ട് റഹ്‌മാന്‍ തിരുനെല്ലൂര്‍ പ്രാര്‍‌ഥനയോടെ പ്രതികരിച്ചു.