ദോഹ:തിരുനെല്ലൂര്‍ മഹല്ലിലെ സ്വദേശത്തും വിദേശത്തുമുള്ളവര്‍ ഒരു സങ്കല്‍പം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്.ഈ സന്തോഷം പങ്കിടാനുള്ള അവസരം നല്‍കിയ അല്ലാഹുവിനെ സ്‌തുതിക്കാം.ഷറഫു ഹമീദ് പറഞ്ഞു.സിറ്റിയില്‍ വെച്ചു ചേര്‍ന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ നിര്‍വാഹക സമിതിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്.പാര്‍പ്പിട സമുച്ചയത്തിന്റെ സമര്‍പ്പണ വേളയില്‍ ഖ്യു.മാറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവധിയില്‍ നാട്ടിലുള്ള സെക്രട്ടറി ഹാരിസ് അബ്ബാസിനെ ചുമതലപ്പെടുത്തി.സമര്‍പ്പണ സംഗമവും തുടര്‍ന്നുള്ള പരിപാടികളും എഫ്.ബി ലൈവ് നല്‍കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ സാഹചര്യം പോലെ ചെയ്യാനും ധാരണയായി.
സീനിയര്‍ അംഗം ഹമീദ് ആര്‍.കെ,വൈസ് പ്രസിഡണ്ട് കെ.ജി റഷീദ്,ട്രഷറര്‍ സലീം നാലകത്ത്,സെക്രട്ടറി ഷൈദാജ് കുഞ്ഞു ബാവു,സെക്രട്ടറി തൗഫീഖ് താജുദ്ധീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പന്നമാക്കി.
തിരുനെല്ലൂരിലൊരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഖ്യു.മാറ്റിന് ഒരു ആസ്ഥാനവും എന്ന ആശയത്തെ പ്രവര്‍ത്തി പദത്തിലെത്തിക്കാന്‍ നാട്ടിലെ ഖ്യു.മാറ്റ് പ്രതിനിധി ഇസ്‌മാഈല്‍ ബാവയുടെ സജീവമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതായി പ്രസിഡണ്ട് വിലയിരുത്തി.സ്വന്തമായ സ്ഥലത്ത് ആസ്ഥാനവും അനുബന്ധമായി ആരോഗ്യ കേന്ദ്രവും പണിയാം എന്ന ആശയം ആവേശപൂര്‍വ്വം അംഗീകരിക്കപ്പെട്ടു.
ഖ്യു.മാറ്റിന്റെ കൂടുതല്‍ വ്യവസ്ഥാപിതമായ മുന്നൊരുക്കങ്ങള്‍ക്കായി മീഡിയ
സെക്രട്ടറി തയാറാക്കിയ മാര്‍ഗ നിര്‍ദേശക രേഖ നിര്‍വാഹക സമിതി
തത്വത്തില്‍ അംഗീകരിച്ചു.ഇനി അംഗങ്ങളുടെ അഭിപ്രായ
സമന്വയത്തിനു ശേഷം അടുത്ത ജനറല്‍ ബോഡിയുടെ അംഗീകാരത്തോടെ മാര്‍ഗ നിര്‍ദേശക
രേഖ നിലവില്‍ വരും.
പണിപ്പുരയിലുള്ള സുവനീര്‍ സജീവമായി പരിഗണിച്ചു കൊണ്ടിരിക്കുന്നതായി സുവനീര്‍ ചീഫ് എഡിറ്റര്‍ അറിയിച്ചു.ഇപ്പോള്‍ ഖത്തറില്‍ നിന്നും സമിതിയിലുള്ള അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബു മുഹമ്മദ് മോന്‍ എന്നിവര്‍ക്കൊപ്പം നിര്‍വാഹക സമിതി അംഗങ്ങളും സുവനീര്‍ സമിതിയില്‍ അംഗങ്ങളായിരിയ്‌ക്കും.
മഹല്ലിലെ നിര്‍ധന കുടുംബത്തിനുള്ള വിവാഹ സഹായം യഥാസമയം എത്തിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ മാസാന്തം നടത്തി
കൊണ്ടിരിക്കുന്ന സാന്ത്വന പരിപാടി കൃത്യമായി നടത്താനുള്ള ഒരുക്കങ്ങളായിട്ടുണ്ടെന്നു സാമൂഹിക ക്ഷേമ വകുപ്പ്
കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡണ്ട് കെ.ജി റഷീദ് സമിതിയില്‍ അറിയിച്ചു.പുതിയ സമിതി നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ സാന്ത്വന സഹായം ഫിബ്രുവരി 23 ന് വിതരണം ചെയ്യുമെന്നും വൈസ് പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തന ഫണ്ടിന്റെ മുഖ്യ സ്രോതസ്സായ വരി സംഖ്യാ സമാഹരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം സമാഹരണ മാസമായി പ്രഖ്യാപിച്ചു.സെക്രട്ടറി ഷൈദാജിന്റെ നേതൃത്വത്തില്‍ സന്ദര്‍ഭാനുസാരം എല്ലാ അംഗങ്ങളേയും സമീപിക്കാനും തീരുമാനിച്ചു.നിര്‍ധനര്‍ക്കുള്ള വിവാഹ സഹായ ഫണ്ട് ശേഖരണം സലീം നാലകത്തിന്റെ നേതൃത്വത്തിലും പുരോഗമിക്കും.