ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സുവനീര്‍ എഡിറ്റേര്‍സിന്റെ സിറ്റിങ് ചീഫ് എഡിറ്റര്‍ അസീസ് മഞ്ഞിയിലിന്റെ വസതിയില്‍ ചേര്‍ന്നു.എഡിറ്റര്‍മാരായ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബൂബക്കര്‍ മുഹമ്മദ് മോന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി വിലയിരുത്തി.സ്‌പന്ദനം ,മുഖാമുഖം എന്നീ ശീര്‍ഷകങ്ങളും പുതുതായി ഉള്‍പെടുത്തിയ പ്രവാസ ലോകം എന്ന ഭാഗവും മാത്രമേ ഇനി പുര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളൂ.ഏപ്രില്‍ ആദ്യ ആഴ്‌ച തന്നെ പ്രസ്‌തുത ഭാഗവും പൂര്‍ത്തീകരിക്കപ്പെടും.
സുവനീര്‍ ഡിസൈനിങ് പ്രാഥമികമായ ജോലികള്‍ കഴിഞ്ഞിട്ടുണ്ട്.ഉചിതമായ ചിത്രങ്ങളുടേയും വരകളുടേയും സംയോജനം മാത്രമേ ഇനിയും ചെയ്‌തു തീര്‍ക്കാനുള്ളൂ.വരും ദിവസം ചേരാനിരിക്കുന്ന സുവനീര്‍ സമിതിയില്‍ ഡിസൈനിങ് കമ്പ്യൂട്ടര്‍ മാതൃക, ലേ ഔട്ട് ഡിസൈനര്‍ അബു ബിലാല്‍ പ്രദര്‍ശിപ്പിക്കും.
ഔദ്യോഗിക സന്ദേശങ്ങള്‍ സമാഹരിക്കുക.പരസ്യങ്ങള്‍ക്ക് വേണ്ടി പരമാവധി പ്രയത്നിക്കുക.തുടങ്ങിയവയാണ് ഇനി നടക്കേണ്ടത്.പത്തു ശീര്‍ഷകങ്ങളുടെ പ്രായോജകര്‍ എന്ന നിലയില്‍ പത്ത് വലിയ പരസ്യങ്ങള്‍ക്ക് ഉന്നം വെയ്‌ക്കാവുന്നതാണ്.കൂടാതെ മുന്‍ ചട്ടയുടെ ഉള്‍ ഭാഗം പുറം ചട്ടയുടെ അകവും പുറവും.ഈ രീതിയില്‍ തന്നെ പത്തും മൂന്നും പതിമൂന്നു നല്ല പരസ്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ഏപ്രില്‍ രണ്ടാം വാരം പ്രൂഫ് റീഡിങിനു ശേഷം അനുയോജ്യമായ വരയും വര്‍ണ്ണവും സംയോജനവും നടക്കും.മെയ്,ജൂണ്‍,ജൂലായ് മാസങ്ങളില്‍ പരസ്യങ്ങള്‍ സമാഹരിച്ചു കഴിഞ്ഞാല്‍ പ്രസ്സില്‍ അയക്കാനാകും.അല്ലാഹു അനുഗ്രഹിച്ചാല്‍ ആഗസ്റ്റില്‍ പ്രകാശനവും നടക്കും.എഡിറ്റേര്‍സ് സമിതി വിലയിരുത്തി.