തിരുനെല്ലൂര്‍:ദുര്‍മന്ത്രണങ്ങളില്‍ പെട്ടുഴലുന്ന ഹതഭാഗ്യരെ ആത്മീയതയുടെ ഹരിതാഭമായ ലോകത്തേയ്‌ക്ക് കൈപിടിച്ചുയര്‍ത്താനൊരു സംരംഭം.അഥവാ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്.ബഹു ഹൈദറലി ഷിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മാസാന്തം തിരുനെല്ലൂരില്‍ നടന്നു വരുന്ന അനുഗ്രഹീതമായ സദസ്സിന്റെ പ്രഥമ വാര്‍ഷികം സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ല് തിരുനെല്ലുര്‍.
മര്‍ഹൂം കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍ നഗറില്‍ ഫിബ്രുവരി 25 മുതല്‍ സമാരംഭം കുറിക്കുന്ന ത്രിദിന ആത്മീയ സദസ്സില്‍ പ്രമുഖര്‍ പങ്കെടുക്കും.
മര്‍ഹൂം കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍ നഗറില്‍ ഫിബ്രുവരി 25 മുതല്‍ സമാരംഭം കുറിക്കുന്ന ത്രിദിന ആത്മീയ സദസ്സില്‍ പ്രമുഖര്‍ പങ്കെടുക്കും.
ആദ്യ ദിവസം ഫിബ്രുവരി 25 വൈകീട്ട് 7 മണിക്ക് ആദരണീയനായ മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും.ബഹു.ഷമീര്‍ മന്നാനി കൊല്ലം 'മഹ്ഷറയുടെ തിരുമുറ്റം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.ഫിബ്രുവരി 26 രണ്ടാം ദിവസം ബഹു.ഇസ്‌മാഈല്‍ സഖാഫി ഉദ്‌ഘാടനം നിര്‍വഹിക്കും.ബഹു.ഉമറുല്‍ ഫാറൂഖ് ഹുദവി 'മാതാവിന്റെ മഹത്വം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.മൂന്നാം ദിവസം ഫിബ്രുവരി 27 ന് ബഹു.അബ്‌ദുല്ല അഷ്‌റഫി ഉദ്‌ഘാടനം നടത്തും.ബഹു.എന്‍.പി അബ്‌ദുല്‍ കരീം ഫൈസി പ്രഭാഷണം നടത്തും.ബഹു സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ (കോഴിക്കോട് ഖാദി) തുടങ്ങിയ മഹദ് വ്യക്തിത്വങ്ങള്‍ വേദിയെ ധന്യമാക്കും.പൊതു പരീക്ഷയില്‍ കൂടുതല്‍ വിജയ ശതമാനം കാഴ്‌ച വെച്ച സല്‍മാനുല്‍ ഫാരിസിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും.
ഹംസ സഖാഫി പുവ്വത്തൂര്‍,ജമാലുദ്ധീന്‍ ബാഖവി കുന്നത്ത്,ബഷീര്‍ ഫൈസി പാടൂര്‍,മൊയ്‌തീന്‍ മുസ്‌ല്യാര്‍ തൊയക്കാവ്, അബ്‌ദുല്‍ റഹിമാന്‍ മുസ്‌ല്യാര്‍ വെന്മേനാട്,ഹംസ അന്‍വരി,ഇസ്‌മാഈല്‍ സഖാഫി,അഷ്‌റഫ് സഖാഫി,സയ്യിദ് പൂക്കോയ തങ്ങള്‍,അലി മുസ്‌ല്യാര്‍ തിരുനെല്ലൂര്‍,ഷരീഫ് മുസ്‌ല്യാര്‍ തിരുനെല്ലൂര്‍,നൗഷാദ് മുസ്‌ല്യാര്‍ തിരുനെല്ലൂര്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ മജ്‌ലിസുന്നൂര്‍ വേദിയും സദസ്സും ധന്യമാക്കും.
ദിതിരുനെല്ലൂര്‍.