തിരുനെല്ലുര്‍:തിരുനെല്ലൂര്‍ മഹല്ലിന്റെ ചിരകാലാഭിലാഷം പൂവണിയുന്നു.മഹല്ലിന് സ്ഥിരവരുമാനത്തിന് ഉചിതമായ പദ്ധതി.തിരുനെല്ലൂര്‍ ജമാഅത്ത് പള്ളിയില്‍ നിന്നും ഇടിയഞ്ചിറയിലേയ്‌ക്ക് പോകുന്ന വഴിയില്‍ പ്രകൃതിരമണീയമായ കായലോരത്ത് ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു.നാല് കുടുംബങ്ങള്‍ക്ക് താമസിക്കാനാകുന്ന മനോഹരമായ ഒരു ഭവന സമുച്ചയം.മഹല്ല് തിരുനെല്ലുരിന്റെ ഈ വിഭാവനയെ 2017 ഫിബ്രുവരി 27 തിങ്കളാഴ്‌ച വൈകീട്ട് 4 ന് ബഹുമാനപ്പെട്ട പാണക്കാട് ഷമീറലി ഷിഹാബ് തങ്ങള്‍ മഹല്ലിന് സമര്‍പ്പിക്കും.സമര്‍പ്പണ വേദിയെ വെന്മേനാട് മുദരിസ് ടി.പി അബൂബക്കര്‍ മുസ്‌ല്യാര്‍ ധന്യമാക്കും.തിര്‍നെല്ലൂര്‍ റസിഡന്‍ഷ്യല്‍ കോപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പണ്ഡിതന്മാരും പൗര പ്രമുഖരും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പൗരാവലിയും പങ്കെടുക്കും.
പാര്‍പ്പിട സമുച്ചയം സന്ദര്‍ശിക്കാന്‍ ഫിബ്രുവരി 27 ത്ങ്കളാഴ്‌ച കാലത്ത് 8.30 മുതല്‍ വൈകീട്ട് 3 മണിവരെ മഹല്ലിലെ കുടുംബങ്ങള്‍ക്ക് അവസരം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.സ്മര്‍പ്പണ പരിപാടി ബഹു.ടി.പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രാര്‍ഥനയോടെ ആരംഭിക്കും.ബഹു.മഹല്ല് പ്രസിഡണ്ട് കെ.പി അഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ മഹല്ല് ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം പറയും.ബഹു.ഷമീറലി ഷിഹാബ് തങ്ങള്‍ സമര്‍പ്പണം നിര്‍വഹിച്ചതിനു ശേഷം പ്രമുഖര്‍ സദസ്സിനെ അഭിസംബോധന ചെയ്യും.
മഹല്ല് ഖത്വീബ് ബഹു.അബ്‌ദുല്ല അഷ്‌റഫി,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു.എ.കെ.ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷരീഫ് ചിരക്കല്‍,സുന്നി മഹല്ല് ഫെഡറേഷന്‍ പാടൂര്‍ റെയ്‌ഞ്ച് പ്രതിനിധി ബഹു.അസ്‌കര്‍ അലി തങ്ങള്‍,നൂറുല്‍ ഹിദായ മദ്രസ്സ സെക്രട്ടറി ബഹു.നൗഷാദ് പി.ഐ,മഹല്ല് ട്രഷറര്‍ ഖാസ്സിം വി.കെ,മഹല്ല് വൈസ് പ്രസിഡണ്ട് മാരായ ബഹു. കുഞ്ഞു ബാവു മൂക്കലെ,ബഹു.ഖാദര്‍ മോന്‍ വി.എം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.പ്രവാസി സംഘടനകളുടെ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
തിരുനെല്ലുര്‍ മഹല്ല് നേതൃ നിരയിലെ കെ.പി അഹമ്മദ് ഹാജി,കുഞ്ഞു ബാവു മൂക്കലെ,ഖാദര്‍ മോന്‍ വി.എം,ജമാല്‍ ബാപ്പുട്ടി,മുസ്‌തഫ എം.എ,നൗഷാദ് പി.ഐ,ഖാസ്സിം വി.കെ,ഹംസക്കുട്ടി പി.കെ,മുഹമ്മദ് മോന്‍ കെ.വി,മുഹമ്മദലി പി.എം,മുഹമ്മദലി എന്‍.കെ,ഖാദര്‍ ആര്‍.വി,കുഞ്ഞു മോന്‍ ഹാജി ആര്‍.വി,ഫൈസല്‍ വി.എ,ഇബ്രാഹീം കുട്ടി എന്‍.വി,അബ്‌ദുല്‍ കബീര്‍ ആര്‍.വി,സിദ്ധീഖ് എ.വി,ഉമ്മര്‍ പി.എം,സലീം പി.എം തുടങ്ങിയവരും വേദിയെ സമ്പന്നമാക്കും.തിരുനെല്ലുര്‍ മഹല്ല് ജോ.സെക്രട്ടറി ബഹു. ഫൈസല്‍ വി.എ നന്ദി പ്രകാശിപ്പിക്കും.
ദിതിരുനെല്ലൂര്‍
ദിതിരുനെല്ലൂര്‍