തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ പ്രവര്‍ത്തക വര്‍ഷത്തില്‍ വിഭാവന ചെയ്യപ്പെട്ട ഇണയും തുണയും എന്ന സങ്കല്‍പം 2020 ഫിബ്രുവരി 2 ന് പൂവണിയുന്നു.
മീഡിയകള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷിഹാബ് എം.ഐ പങ്കു വെച്ചു.ഈയിടെ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് നന്മ തിരുനെല്ലൂരിന്റെ സ്വപ്‌ന സാക്ഷാത്കാര വാര്‍ത്ത പ്രഖ്യാപിക്കപ്പെട്ടത്.
ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട പ്രത്യേക യോഗത്തിലായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കപ്പെട്ടത്.
തിരുനെല്ലൂര്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കുന്ന ഇടത്തിലായിരിയ്‌ക്കും മംഗള കര്‍മ്മത്തിനുള്ള വേദി.മത സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ഈ സ്വപ്‌ന സാക്ഷാത്കാരത്തിന് സാക്ഷികളാകുമെന്ന് നന്മയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.മഹത്തായ ഈ സംരംഭത്തിന്റെ സുഖമമായ നടത്തിപ്പിന്നുതകുന്ന വിധം ഉത്തരവാദിത്തങ്ങള്‍ വികേന്ദ്രികരിക്കുമെന്നും നന്മയുടെ കണ്‍വീനര്‍ ഷംസുദ്ദീന്‍ പുതിയ പുരയില്‍ പറഞ്ഞു.
വിവാഹത്തിനു തയ്യാറായ പാലക്കാട് ജില്ലയിലേയും തിരുനെല്ലൂരിന്റെ സമീപ മഹല്ലിലേയും ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ നന്മയുടെ വൈസ് ചെയര്‍മാന്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ വിശദീകരിച്ചു.
നന്മ ക്യാബിനറ്റ് അംഗങ്ങൾക്ക് പുറമെ ഹംസകുട്ടി ആർ.വി,അബ്‌ദുൽ സലാം ചിറക്കൽ, ഉസ്‌മാന്‍ കടയിൽ,ഫൈസൽ കരീം,നസീർ മുഹമ്മദ്, ഉസ്‌മാന്‍ പി.ബി,മുഹമ്മദ് വി.പി,അബ്‌ദുൽ ലത്വീഫ് അഹമ്മദ്,നൗഷാദ് പി.ഐ,ഫൈസൽ ആർ.ഐ,ഷാഹിദ് ഹുസൈൻ എന്നിവരേയും സ്വപ്‌ന സാക്ഷാത്കാര പരിപാടിയുടെ പ്രത്യേക സമിതിയിലേയ്‌ക്ക് തെരഞ്ഞെടുത്തുടുത്തു.സ്വീകരണം ശുചിത്വം നിയന്ത്രണം സേവനം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നന്മ യുവജനവിഭാഗത്തിന്റെ സഹകരണത്തോടെയായിരിയ്‌ക്കുമെന്നും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇണയും തുണയും പ്രായോജകര്‍ വഹിക്കുന്ന വിഹിതങ്ങള്‍ക്ക് പുറമെയുള്ള ചെലവുകള്‍ക്കായി ഒരു നിശ്ചിത തുകയുടെ വിഹിതം നന്മയുടെ സഹകാരികളില്‍ നിന്നും സഹചാരികളില്‍ നിന്നും സമാഹരിച്ചു കൊണ്ടായിരിയ്‌ക്കും പദ്ധതി പൂവണിയിക്കുക എന്ന് വിശദീകരിക്കപ്പെട്ടു.