2024 ഫെബ്രുവരി 25 വൈകുന്നേരം പ്രാരംഭം കുറിക്കുന്ന കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുന്ദരന്‍ സി നിര്‍വഹിക്കും.പ്രസിഡന്റ് ഹനീഫ എന്‍.എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ഖുറൈഷി സ്വാഗതമാശംസിക്കും.
ഷരീഫ് ചിറക്കല്‍,റഹ്‌മാന്‍ തിരുനെല്ലൂര്‍,ഉമ്മര്‍ കാട്ടില്‍,ഇസ്‌മായില്‍ ബാവ,ഉസ്‌മാന്‍ മഞ്ഞിയില്‍,സൈയ്‌തു മുഹമ്മദ് ചാങ്കര,ഹുസ്സൈന്‍ ഹാജി,കബീര്‍ ആര്‍.വി,താജുദ്ദീന്‍ എന്‍.വി,വാസിം അക്രം,മുസ്‌തഫ എം.എ എന്നിവര്‍ വേദിയെ ധന്യമാക്കും.
സെവന്‍സ് ഫുട്‌ബോള്‍,ക്രിക്കറ്റ് മത്സരങ്ങളിലാണ് ടീമുകള്‍ മാറ്റുരക്കപ്പെടുക.പ്രദേശത്തെ പ്രഗത്‌ഭ ടീമുകള്‍ പങ്കെടുക്കുന്ന മത്സര മാമാങ്കത്തെ വരവേല്‍ക്കുന്ന ലഹരിയിലാണ് നാടും വിശിഷ്യാ കളിപ്രേമികളും.
ഫ്രണ്ട്‌സ് അസോസിയേഷന്‍ തിരുനെല്ലൂര്‍,അല്‍ തുറൈഫി ഖത്തര്‍,മുഹമ്മദന്‍സ് ഖത്തര്‍ യഥാക്രമം വിന്നേഴ്‌സ് ട്രോഫി,ക്യാഷ് അവാര്‍ഡ്, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്ന മുഹമ്മദന്‍സിന്റെ പ്രായോജകരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബ്ലു മൂണ്‍ സ്‌പോര്‍ട്ടിങ് എഫ്.സി തളിക്കുളം,സിറ്റി എക്‌സ്‌ചേഞ്ച് റിക്രിയേഷന്‍ ക്ലബ്ബ് ഖത്തര്‍,സിദ്ധാന്‍ ബോയ്‌സ് കരുവന്തല,മാസ്സ് പാടൂര്‍,ഗ്രാമവേദി അഞ്ചങ്ങാടി,സോക്കര്‍ സിറ്റി തൃശൂര്‍,സ്‌പാര്‍ക്‌സ് പറപ്പൂര്‍,മുഹമ്മദന്‍സ് തിരുനെല്ലൂര്‍ എന്നീ ടീമുകളാണ് കാല്‍പന്തുത്സവത്തില്‍ പോരിനിറങ്ങുന്നത്
ഹനീഫ എന്‍.എ,മുസ്‌തഫ എം.എ,യാക്കൂബ് എം.കെ,സാരഥി ഫ്യൂവല്‍,മന്‍സൂര്‍ അബൂബക്കര്‍,ആസിഫ് ആര്‍.വി,മന്‍സൂര്‍ ആര്‍.എം,ഇര്‍ഫാന്‍ ഇസ്‌മായില്‍, നാനാന ബസാര്‍ പുവ്വത്തൂര്‍,പാച്ചു,വിനു ഗ്രോസറി തിരുനെല്ലൂര്‍, അജ്‌മല്‍, ഹാരിസ് ഹംസ, നജീബ്, റാഫി&നിസാര്‍, ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവരാണ് കാല്‍പന്തിന്റെ പ്രായോജകര്‍.
സ്‌കൈപ് മെഡിക്കല്‍ സെന്റര്‍ പുവ്വത്തൂര്‍,ഹനീഫ എം.കെ,സിറാജ് മൂക്കലെ,ഷൈജു തിരുനെല്ലൂര്‍ തുടങ്ങിയവര്‍ മുഹമ്മദന്‍സ് കളിയുത്സവത്തില്‍ സഹകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ബസ്റ്റ് പ്ലേയര്‍,ബസ്റ്റ് ഡിഫന്റര്‍,ബസ്റ്റ് ഗോള്‍ കീപര്‍,ബസ്റ്റ് ടീം എന്നീ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ട്രോഫികളുടെ പ്രായോജകര്‍ യഥാ ക്രമം അസീസ് പുത്തന്‍ പുരയില്‍,ഉമ്മര്‍ കാട്ടില്‍,സായന്‍ കാറ്ററിങ്,റഹ്‌മാന്‍ തിരുനെല്ലൂര്‍ തുടങ്ങിയവരാണ്.
-----------
ബ്ലാക് ഒലീവ്,ബല്‍ഗാര്‍ഡ്,ബര്‍ഗര്‍ സോണ്‍,ബിബിസി ബില്‍ഡേഴ്‌സ് &ഡവലപ്പേഴ്‌സ്,ബിസ്‌മി എന്നീ സ്ഥാപനങ്ങളും,മനാഫ് സുലൈമാന്‍ ദോഹ ഖത്തര്‍,ഖമറുദ്ധീന്‍ എറണാങ്കുളം,അസീസ് മഞ്ഞിയില്‍ തുടങ്ങിയ സഹൃദയരും മുഹമ്മദന്‍സ് അമ്പതാം വാര്‍ഷിക പരിപാടികളില്‍ സഹകരിക്കുന്നുണ്ട്.