നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 8 May 2019

വിജയികള്‍‌ക്ക്‌ അഭിനന്ദന പ്രവാഹം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല്‌ പരിധിയിലെ ഉയര്‍‌ന്ന വിജയ ശതമാനം സമ്പാദിച്ചവരുടെ പേരുകള്‍ ദിതിരുനെല്ലുരിനു ലഭിച്ചു കൊണ്ടിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പത്താം തരത്തില്‍ നിന്നുള്ള ഗ്രാമത്തിലെ പ്രതിഭകളുടെ കൂടുതല്‍ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഗ്രാമത്തെ ആഹ്‌ളാദ ഭരിതമാക്കിയ വാര്‍‌ത്തകള്‍‌ക്ക്‌ അഭിനന്ദന പ്രവാഹം തന്നെയായിരുന്നു.പുതുമനശ്ശേരി സര്‍‌സയ്യിദ്‌ ഇം‌ഗ്‌ളീഷ്‌ മീഡിയം സ്‌കൂളില്‍ നിന്നുള്ള സി.ബി.എസ്‌.ഇ  പത്താം തരത്തില്‍ മികച്ച വിജയികളുടെ കൂട്ടത്തില്‍ നഹ്‌ല ഷിയാസ്‌ തിളക്കമാര്‍‌ന്ന സ്ഥാനത്തിനര്‍‌ഹയായി.

അബൂബക്കര്‍ മാസ്റ്ററുടെ പേരമകളും നന്മ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി അം‌ഗം ഷിയാസ്‌ അബൂബക്കറിന്റെ മകളുമാണ്‌ ഈ മിടുക്കി.ജുമിന്‍ സാലിഹ്‌,റിന്‍‌സി ഷറിന്‍ എന്നിവരാണ്‌ മറ്റു വിദ്യാര്‍‌ഥിനികള്‍.

തിരുനെല്ലൂരിനും പരിസര ഗ്രാമ പ്രദേശത്തിനും അഭിമാനിക്കാവുന്ന വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തെ ഉദയം പഠന വേദി,നന്മ തിരുനെല്ലൂര്‍ തുടങ്ങിയ കൂട്ടായ്‌മകള്‍ പ്രശം‌സിച്ചു.