നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 2 November 2009

സ്‌നേഹ സംഗമത്തിന്‌ തിരുനെല്ലൂര്‍ ഒരുങ്ങി


തിരുനെല്ലൂര്‍:സ്‌നേഹ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുനെല്ലൂരില്‍ നിന്നും മാറ്റ്‌ പ്രതിനിധി അറിയിച്ചു.നാട്ടിലെങ്ങും ആഘോഷ പ്രതീതിയാണ്‌.തിരുനെല്ലൂര്‍ കിഴക്കേകര മസ്‌ജിദ്‌ റോഡിനോട്` ചേര്‍ന്ന് പ്രത്യേകം തയാറാക്കുന്ന വേദിയുടെ സജ്ജീകരണങ്ങളില്‍ മഹല്ല്‌ അസോസിയേഷന്‍ പ്രതിനിധികളും മഹല്ല്‌ വാസികളും കൈകോര്‍ത്ത് പ്രവര്‍ത്തന നിരതരാണെന്ന്‌ മാറ്റ് ജനറല്‍ സെക്രട്ടറി ശിഹാബ്‌ എം.ഐ അറിയിച്ചു. മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍ത്തക സമിതി സ്‌നേഹ സംഗമത്തിന്‌ ഭാവുകങ്ങള്‍ നേരുകയും നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സ്‌നേഹ സന്ദേശം കൈമാറുകയും ചെയ്‌തു.മഹല്ല്‌ അസോസിയേഷന്‍ ഖത്തറിന്റെ സ്‌നേഹ സന്ദേശം മാറ്റ് റേഡിയൊ തല്‍ സമയം പ്രക്ഷേപണം ചെയ്യും.

നൌഫല്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന യോഗം ടി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സ്‌നേഹ സംഗമത്തിന്‌ ആശംസകള്‍ നേര്‍ന്ന്‌ കൊണ്ട്‌ റഹ്‌മാന്‍ തിഒരുനെല്ലൂര്‍ , ഉസ്‌മാന്‍ പി.ബി,കബീര്‍ ആര്‍.വി എന്നിവര്‍ സംസാരിക്കും.
പൌരപ്രമുഖരുടേയും,പണ്ഡിതന്മാരുടേയും സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമാകുന്ന സംഗമത്തില്‍ ജനാബ്‌മാര്‍ കെ.പി.അഹമ്മദ്‌ഹാജി (മഹല്ല്‌ പ്രസിഡണ്ട്‌) പി.എം ഷംസുദ്ധീന്‍ (മഹല്ല്‌ സെക്രട്ടറി) എം.വി.അഹമ്മദ് (മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌) തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം കൊണ്ട്‌ ധന്യമാകും.ആര്‍ .വി.മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിക്കുന്ന സ്‌നേഹ സംഗമത്തില്‍ അബ്‌ദുല്‍ അസീസ്‌ നിസാമി കാമില്‍ സഖാഫി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും .

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികളായ അഹമ്മദ്‌ അബ്‌ദുല്ല,ഇസ്‌മാഈല്‍ ബാവ,മുസ്‌തഫ വടക്കന്റെകായില്‍ ,അബ്‌ദുല്‍ ജലീല്‍ വി.എസ് ,ശിഹാബ്‌ എം ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ മഹല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു സംഗമം അരങ്ങേറുന്നത്‌.

സ്‌നേഹ സംഗമത്തില്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെലൂരിന്റെ സന്ദേശം ജനറല്‍ സെക്രട്ടറി ശിഹാബ്‌ എം.ഐ. അവതരിപ്പിക്കും.
മാറ്റ് പ്രതിനിധി തിരുനെല്ലൂര്‍.