നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 2 November 2009

ചരിത്ര മുഹൂര്‍ത്തത്തിന്‌ തിരുനെല്ലൂര്‍ സാക്ഷ്യം വഹിച്ചു


ജനാബ്‌ മുഹമ്മദലി കെ.വി,ജനാബ്‌ ബാവു വി.വി എന്നിവരെ ആദരിക്കുന്നു.
തിരുനെല്ലുര്‍:ചരിത്രമുഹൂര്‍ത്തത്തിന്‌ സാക്ഷ്യം വഹിച്ച്‌ സഹൃദയരുടെ കണ്ണിലും കരളിലും കൈതിരിയും നെയ്‌തിരിയും തെളിയിച്ച്‌ ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന്‌ സ്‌നേഹ സംഗമം സമാരംഭിച്ചു. തിരുനെല്ലൂരിനെ ആഘോഷ സന്ധ്യയുടെ നിറത്തില്‍ ചാലിച്ച്‌ സൌഹൃദത്തിന്റെ ഹൃദ്യ ഭാഷ്യങ്ങള്‍ പ്രകാശിപ്പിച്ച്‌ സ്‌നേഹ സംഗമം അക്ഷരാര്‍ഥത്തില്‍ അതിന്റെ ദൌത്യം നിര്‍വഹിച്ചു.
മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുരിന്റെ ആദരം ഏറ്റ് വാങ്ങിയ മുഹമ്മദാലിക്കാനെയും ബാവുക്കാനെയും അസോസിയേഷന്‍ പ്രതിനിധികളായ അഹമ്മദ് അബ്‌ദുല്ല,ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്,മുസ്‌തഫ വടക്കന്റെകായില്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്‌തു. തിരുനെല്ലൂര്‍ ഗ്രാമം അക്ഷരാര്‍ഥത്തില്‍ ഉള്‍ പുളകം കൊണ്ട മഹദ് നിമിഷങ്ങള്‍ക്ക് പൌര പ്രമുഖരും മഹല്ല്‌ നേതാക്കളും ,സാംസ്‌കാരിക നായകരും അതിലുപരി സഹൃദയ ഗ്രാമവും സാക്ഷിയായി.
നാടിന്റെ നാടിമിമിടിപ്പുകള്‍ക്ക് കാതോര്‍ത്ത് നില്‍ക്കുന്ന നിസ്വാര്‍ഥരായ സംഘത്തിന്റെ കര്‍മ്മ നിരതമായ സേവന മനസ്സ് പ്രകീര്‍ത്തിക്കപ്പെട്ടു.ആര്‍.വി മുഹമ്മദ്` ഹാജിയുടെ അധ്യക്ഷതയില്‍ സമാരംഭം കുറിച്ച പരിപാടിയില്‍ ഹാജി അഹമ്മദ്` കെ.പി (മഹല്ല്‌ പ്രസിഡണ്ട്‌) പി.എം ഷംസുദ്ധീന്‍ (മഹല്‍ സെക്രട്ടറി) എം.വി.അഹമ്മദ് (മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌)റഹ്‌മാന്‍ തിരുനെല്ലൂര്‍,ഉസ്‌മാന്‍ മഞ്ഞിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അസോസിയേഷന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌ത ചിത്രം സ്വാഗത ഭാഷണത്തില്‍ സെക്രട്ടറി ശിഹാബ്‌ എം ഐ.വിശദീകരിച്ചു.നൌഫല്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ തുടക്കം കുറിച്ച സംഗമത്തില്‍ യുവ പണ്ഡിതന്‍ അബ്‌ദുല്‍ അസീസ്‌ നിസാമി മുഖ്യ പ്രഭാഷണം നടത്തി.സ്‌നേഹ സംഗമം പ്രമാണിച്ച് മഹല്‍ അസോസിയേഷന്‍ പ്രസിഡണ്ട് നടത്തിയ സ്‌നേഹ സന്ദേശം സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.റേഡിയൊ മാറ്റ് സ്‌നേഹ സംഗമ സന്ദേശം തല്‍സമയം പ്രക്ഷേപണം ചെയ്‌തു.
സ്‌നേഹ സംഗമ ചിത്രങ്ങളും വാര്‍ത്തകളും മാറ്റ് റേഡിയൊ കണ്‍ട്രോളര്‍ അന്‍സാര്‍ മഞ്ഞിയില്‍ യഥാസമയം ​നല്‍കിക്കൊണ്ടിരുന്നു.
02.11.2009