ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 1 March 2010

മംഗല്യ സ്വപ്‌നം പൂവണിയിക്കാന്‍

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അവതരിപ്പിച്ച മംഗല്യ സ്വപ്‌നവുമായി ബന്ധപ്പെട്ട ചില അനുബന്ധ കാര്യങ്ങളാണ്‌ ഇവിടെ കൊടുക്കുന്നത്‌.
വിവാഹ പ്രായമെത്തിയ അനാഥകളും അഗതികളുമായ മഹല്ലിലെ സഹോദരിമാരുടെ സങ്കടത്തിന്‌ പരിഹാരം കാണാന്‍ ഉദ്ദേശിച്ച്‌ മാറ്റ് മാരേജ് ബ്യൂറൊ(മാറ്റം) തുടങ്ങിവെച്ച പദ്ധതി വിവരിച്ച്‌ കൊണ്ടുള്ള വിശദീകരണക്കുറിപ്പിന്റെ ആശയം വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല എന്നതിന്റെ വെളിച്ചത്തിലാണ്‌ ഈ പത്രക്കുറിപ്പ്‌ .
പൊന്നും പണവും തികയാതെ വരുന്ന എല്ലാ ആവശ്യക്കാരെയും തൃപ്‌തിപ്പെടുത്താവുന്ന ഒരു പദ്ധതിയല്ല മാറ്റം അവതിരിപ്പിച്ചിട്ടുള്ളത്‌.പാവങ്ങളില്‍ പാവങ്ങളായ നിരാലംബരായവരെ ഒരു കൈ സഹായിക്കാനുള്ള ആസുത്രണം മാത്രമാണിത്‌.