ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 11 July 2010

മര്‍ഹബന്‍ റമദാന്‍

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാനില്‍ നടത്താനുദ്ദേശിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്‌ക്ക് വാഗ്‌ദത്തം നല്‍കിയവര്‍ എത്രയും വേഗം തങ്ങളുടെ വിഹിതം ബന്ധപ്പെട്ടവരെ ഏല്പിക്കണമെന്ന്‌ സെക്രട്ടറി ശിഹാബ്‌ എം ഐ അഭ്യര്‍ഥിച്ചു .

മര്‍ഹബന്‍ റമദാനിനോടനുബന്ധിച്ച്‌ വിതരണം ചെയ്യാനുദ്ദേശിക്കുന്ന ആദ്യത്തെ റമദാന്‍ കിറ്റ് (മുസ്വല്ല നമസ്‌കാരക്കുപ്പായം ഔഖാഫ്‌ മന്ത്രാലയം ​വഴി ലഭ്യമായ വിശുദ്ധ ഖുര്‍ആന്‍ ) ശഅബാന്‍ അവസാനത്തില്‍ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യുമെന്ന്‌ സെക്രട്ടറി അറിയിച്ചു.
കിഴക്കേകരയിലെ നമസ്‌കാരപ്പള്ളി പരിശുദ്ധ റമദാനില്‍ ഉദ്‌ഘാടനം ചെയ്യപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച്‌ വരുന്നതായും ഇപ്പോള്‍ നാട്ടിലുള്ള മാറ്റ് പ്രതിനിധികള്‍ മുസ്‌തഫ വടക്കന്റെ കായില്‍ , അബ്‌ദുല്‍ ജലീല്‍ വി.എസ് എന്നിവര്‍ അറിയിച്ചു.