ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 7 August 2010

പള്ളി ഉദ്‌ഘാടനം


തിരുനെല്ലുര്‍:തിരുനെല്ലുര്‍ കിഴക്കേകരയിലെ നിസ്‌കാരപ്പള്ളി പുനരുദ്ധാരണത്തിന്‌ ശേഷമുള്ള ഉദ്ഘാടനം ആഗസ്റ്റ് 11ന്‌ (ബുധന്‍ ) നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.രൂപകല്പന ചെയ്‌ത മുഴുവന്‍ പണിയും തീര്‍ന്നിട്ടില്ല എങ്കിലും പരിശുദ്ധ റമദാന്‍ മുതല്‍ പള്ളി സജീവമാക്കാനുള്ള തീരുമാനമനുസരിച്ചാണ്‌ ഉദ്‌ഘാടനം നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

തിരുനെല്ലുര്‍ ജമാഅത്ത്‌ പ്രവര്‍ത്തക സമിതിയുടെ സഹകരണത്തൊടെ ജനാബ് കുഞ്ഞിബാവു മൂക്കലെയാണ്‌ പള്ളിയുടെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്തത്‌.