ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 30 November 2010

പ്രത്യേക യോഗം

ദോഹ:
ഖത്തറിലുള്ള തിരുനെല്ലൂര്‍ മഹല്ലിലെ  ഉത്തരവാദപ്പെട്ടവരുടെ പ്രത്യേക യോഗം ജനാബ്‌ അബു കാട്ടിലിന്റെ വസതിയില്‍ ചേര്‍ന്നു.പുതു വത്സര പിറവിയില്‍ ഒരു പുതിയ ബോഡി നിലവില്‍ വരുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.ഡിസംബര്‍ പത്തിന്‌ ജനറല്‍ ബോഡി വിളിക്കാന്‍ തിരുമാനമെടുത്തു.
ജനാബ്‌മാര്‍ :അബു കാട്ടില്‍ ,ഇസ്‌മാഈല്‍ വി.കെ,അസീസ്‌ മഞ്ഞിയില്‍ ,ശറഫുദ്ധീന്‍ പി.എച്,അബ്‌ദുല്‍ ജലീല്‍ വി.എസ്,ഖമറുദ്ധീന്‍ കടയില്‍ ,താജുദ്ദീന്‍ എന്‍ .വി,ശിഹാബ്‌ എം .ഐ,സിറാജ് കുഞ്ഞുബാവു,ആരിഫ്‌ ഖാസ്സിം എന്നിവര്‍ പങ്കെടുത്തു.

യോഗത്തില്‍ തയാറാക്കപ്പെട്ട പാനല്‍ അംഗീകാരത്തിനായി  ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ഭാരവാഹികളെ ജനറല്‍ ബോഡി തെരഞ്ഞെടുക്കും .