ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 6 December 2010

തിരുനെല്ലൂര്‍ മഹല്ല് വാര്‍ഷിക ജനറല്‍ബോഡി

തിരുനെല്ലൂര്‍ മഹല്ല്  വാര്‍ഷിക ജനറല്‍ബോഡി
ദോഹ:
ഖത്തറിലുള്ള തിരുനെല്ലൂര്‍ മഹല്ലുകാരുടെ വാര്‍ഷിക ജനറല്‍ബോഡി ഡിസംബര്‍ 10 ന്‌ വെള്ളി ജുമഅ നമസ്‌കാരാനന്തരം ഗോള്‍ഡന്‍ ഫോര്‍ക്ക് റസ്റ്റോറന്റില്‍ ചേരും .അടുത്ത ടേമിലേയ്‌ക്കുള്ള പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്ന യോഗത്തില്‍  തിരുനെല്ലൂര്‍ മഹല്ല്‌ വാസികള്‍ എല്ലാവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.