നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 25 June 2012

ക്രിയാത്മക സംരംഭങ്ങളിലേയ്‌ക്ക്‌ ഒരുമയോടെ ..

ദോഹ : 
പൊതു നന്മ ഉദ്ധേശിച്ച്‌ കൊണ്ടുള്ള ക്രിയാത്മകമായ ചില സംരംഭങ്ങള്‍ നമ്മുടെ അജണ്ടയാണെന്നും അതിലേയ്‌ക്കുള്ള പ്രാഥമിക നടപടികളില്‍ വളരെ സജീവമായി  ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ  നേതൃത്വം ആത്മാര്‍ഥമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും അബു കാട്ടില്‍  തന്റെ ആമുഖ ഭാഷണത്തില്‍ വ്യക്തമാക്കി.


ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പുതിയ പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കുകയായിരുന്നു .പ്രസിഡന്റ്‌ .

ശുദ്ധജല ലഭ്യത ഉറപ്പാക്കുക,കൃഷിയെ പുനരുജ്ജീവിപ്പിക്കുക,പതിനാലാം വാര്‍ഡിനെ ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതി വിജയിപ്പിക്കുക,വായനശാല,പ്രാഥമിക ആരോഗ്യകേന്ദ്രം എന്നീ സുപ്രധാന പദ്ധതികളെക്കുറിച്ച്‌ നാട്ടുകാര്‍കിടയില്‍ ഏകാഭിപ്രായമുണ്ടാക്കുക തുടങ്ങിയ പരിപാടികളും ഈ കൊച്ചു സംഘത്തിന്റെ വിഭാവനയിലുണ്ടായിരിയ്‌ക്കും പ്രസിഡന്റ്‌ വിശദീകരിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള നിശ്ചിത സ്ഥലം ഗ്രാമ സഭയ്‌ക്ക്‌ വേണ്ടി  പ്രസിഡന്റ്‌ വാഗ്ദാനം ചെയ്‌തു.