നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 8 December 2012

മുല്ലശ്ശേരി കനാലിന്‌ കുറുകെ പാലം


മുല്ലശ്ശേരി കനാലിന്‌ കുറുകെ പാലം സാധ്യതാ പഠനം നടത്തി.
മുല്ലശ്ശേരി കെ എല്‍ ഡി സി കനാലിന്‌ കുറുകെ തിരുനെല്ലൂരിലേയ്‌ക്കുള്ള നടപ്പാലത്തെക്കുറിച്ച്‌ സാധ്യത പഠനത്തിനായി ജനപ്രതിനിധികളും ഉദ്യോഗഥരും സ്ഥലത്തെത്തി.25 വര്‍ഷം മുമ്പുണ്ടാണ്ടായിരുന്ന പാത കനാല്‍ നിര്‍മ്മാണത്തോടെ ഇല്ലാതാവുകയായിരുന്നു.ഇതോടെ തിരുനെല്ലൂര്‍ ഗ്രാമം മുല്ലശ്ശേരിയില്‍ നിന്നും ഒറ്റപ്പെട്ടു.എന്നാല്‍ ഈ കനാലിന്റെ ഒന്നര കിലോമീറ്റര്‍ ഇടിയന്ചിറ റഗുലേറ്റര്‍ റോഡും കൂമ്പുള്ളിപ്പാലവും കനാലിന്‌ കുറുകെ കടന്നു പോകുന്നുണ്ട്‌.ഇതിനിടയിലാണ്‌ മുല്ലശ്ശേരിയുമായി ബന്ധപ്പെടുത്താനുള്ള നടപ്പാലത്തിന്റെ സാധ്യത.

പാലം യാഥാര്‍ഥ്യമായാല്‍ സ്‌കൂള്‍ ,ആരാധനാലയം ,ആരോഗ്യകേന്ദ്രം ,ബ്ളോക്കോഫിസ്` എന്നിവിടങ്ങളിലേയ്‌ക്ക്‌ തിരുനെല്ലൂര്‍ക്കാര്‍ക്ക്‌ എളുപ്പം എത്താനാകും .110 മീറ്ററാണ്‌ കനാലിന്റെ വീതി.

പി.എ മാധവന്‍ എം എല്‍ എ ,മുന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ഇ.വി സുശീല ,മുല്ലശ്ശേരി ബ്ളോക്ക്‌ പ്രസിഡന്റ്‌ ലീല കുഞ്ഞാപ്പു,പന്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ഭരതന്‍, പതിനന്ചാം വാര്‍ഡ്‌ അംഗം യമുനാ ദിവാകരന്‍ , ജില്ലാ പന്ചായത്ത്‌ അംഗം പി.കെ രാജന്‍ ,കെ.പി അലി എന്നിവര്‍ സ്ഥലത്തെത്തിയാണ്‌ പഠനം നടത്തിയത്‌.