ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 26 January 2013

അസ്‌ഹാല്‍ ഹസനാറിനെ ആദരിച്ചു


മുല്ലശ്ശേരി:
ബുഖാരി ബിരുധവും ഇംഗ്ളീഷില്‍ എം.എ യും നേടിയ മുല്ലശ്ശേരി കുന്നത്ത്‌ താമസിക്കുന്ന അസ്‌ഹാല്‍ ഹസനാറിനെ മഹല്ല്‌ പ്രസിഡന്റ്‌ ഷാള്‍ അണിയിച്ച്‌ ആദരിച്ചു.പള്ളി അങ്കണത്തില്‍ മിലാദുന്നബിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ആഘോഷവേദി തിരുനെല്ലൂര്‍ ഖത്വീബ്‌ അബ്‌ദുല്ല ഫൈസി,മുല്ലശ്ശേരി ഖത്വീബ്‌ ജമാലുദ്ധീന്‍ ബാഖവി,മഹല്ല്‌ ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായിരുന്നു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധി അസീസ്‌ മഞ്ഞിയില്‍ ആശംസകള്‍ നേര്‍ന്നു.