ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 20 September 2013

ഹജ്ജ്‌ യാത്രയയപ്പ്‌

തിരുനെല്ലൂര്‍ :
ഈ വര്‍ഷം ഹജ്ജിന്‌ പുറപ്പെടുന്ന തിരുനെല്ലൂര്‍ മഹല്ല്‌ മുന്‍ പ്രസിഡന്റ്‌ 
എന്‍ .കെ മുഹമ്മദലി സാഹിബിന്‌ മഹല്ല്‌ പ്രവര്‍ത്തകസമിതി യാത്രയയപ്പ്‌ നല്‍കും. തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ ഹാജി അഹമ്മദ്‌ കെ.പി യുടെ അധ്യക്ഷതയില്‍ സപ്‌റ്റമ്പര്‍ 20 ന്‌ ജുമഅ നമസ്‌കാരാനന്തരം നൂറുല്‍ ഹിദായമദ്രസ്സയില്‍ വെച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.