നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 28 February 2014

ന്യൂനപക്ഷ അവകാശങ്ങള്‍

കോഴിക്കോട്: കേരളത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യൂനപക്ഷ-സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും ചെറുതായി കാണാനാവില്ല.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അര്‍ജുന്‍സിംങ് അവാര്‍ഡ് ടി.കെ പരീക്കുട്ടി ഹാജിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് കൈമാറി. സുബൈര്‍ നെല്ലിക്കാപറമ്പിന്റെ ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന പുസ്തകം ന്യൂനപക്ഷ-നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. 

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, എം.കെ രാഘവന്‍ എം.പി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍കുട്ടി, എം.സി മായിന്‍ഹാജി, കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍ , കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈന്‍ മടവൂര്‍, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി.ടി സക്കീര്‍ ഹുസൈന്‍, പി.എ ഹംസ, മുസ്തഫ മുണ്ടുപാറ, നടുക്കണ്ടി അബൂബക്കര്‍, കെ.പി മുഹമ്മദലി, കെ മൊയ്തീന്‍കോയ, അബ്ദുറഹ്മാന്‍ പെരിങ്ങാടി, നിസാര്‍ ഒളവണ്ണ, സുബൈര്‍ നെല്ലിക്കാപറമ്പ്, പി.കെ മുഹമ്മദ് ഹാജി, സി.പി അബ്ദുല്ല സംസാരിച്ചു. രണ്ടാം സെഷന്‍ വിദ്യാഭ്യാസ അവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ പി കുല്‍സുടീച്ചര്‍, ഹനീഫ പെരിഞ്ചീരി, സുബൈര്‍ നെല്ലിക്കാപറമ്പ് , പി.കെ മുഹമ്മദലി, കെ മൊയ്തീന്‍കോയ അത്തോളി സംസാരിച്ചു.

ദേശീയാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും വിവിധ പദ്ധതികളും ആസൂത്രണങ്ങളും ന്യൂന പക്ഷങ്ങള്‍ക്ക്‌ വേണ്ടി അവതരിപ്പിക്കപ്പെടുന്നുവെങ്കിലും പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തപ്പെടുന്നില്ലെന്ന്‌ വിവിധ സേവന സംവിധാനങ്ങളുടെ തലവന്മാര്‍ പറഞ്ഞു.

ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ മഹല്ലു സംവിധാനങ്ങള്‍ ശുശ്‌കാന്തിയോടെ പ്രവര്‍ത്തിച്ചാല്‍ സാധ്യമാകുമെന്ന്‌ നിര്‍ദേശിക്കപ്പെട്ടു.

മുസ്‌ലിം ന്യൂന പക്ഷങ്ങള്‍ക്ക്‌ തങ്ങളുടെ അവകാശങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാനുതകുന്ന കൃത്യമായ രൂപരേഖ അവതരിപ്പിക്കപ്പെട്ടു.
..............
ന്യുന പക്ഷ സമിതി സംസ്ഥാന സമ്മേളനത്തില്‍ തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച്‌ മഹല്ലു പ്രസിഡന്റ്‌ ഹാജി അഹമ്മദ്‌ കെപി,വൈസ്‌ പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ പങ്കെടുത്തു.

ന്യൂന പക്ഷ അവകാശങ്ങളും മഹല്ലു സമുദ്ധാരണവുമായി ബന്ധപ്പെട്ട സകല വിവരങ്ങളുടെയും ഓണ്‍ ലൈന്‍ കണ്ണികള്‍ ദി തിരുനെല്ലൂര്‍ പൂമുഖത്തില്‍ ലഭ്യമാണ്‌.

ഇവ്വിഷയത്തില്‍ പ്രവര്‍ത്തക സമിതിയിലും മഹല്ലു നിവാസികള്‍ക്കിടയിലും ഉചിതമായ ബോധവതകരണം നടത്തണമെന്ന്‌ മഹല്ലു പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു.