നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 28 July 2014

റമദാന്‍ റിലീഫ്‌

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ റമദാന്‍ സാന്ത്വനം അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യപ്പെട്ടു.തിരുനെല്ലൂര്‍ മഹല്ലു ജമാഅത്തിന്റെ സഹകരണത്തോടെ നടന്ന ഇഫ്‌താര്‍ സംഗമത്തിലും അനുബന്ധ പരിപാടികളിലും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്റെ നാട്ടിലുള്ള പ്രതിനിധികളും സെക്രട്ടറി എം ഐ ശിഹാബ് എന്നിവരും നേതൃത്വം നല്‍കി.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡന്റ്‌ അബു കാട്ടില്‍ അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗങ്ങളും ഹൃദ്യമായ ഈദാശംസകള്‍ അറിയിച്ചു.