ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 16 November 2014

പാര്‍പിട സമുച്ചയ  പദ്ധതി ഉദ്‌ഘാടനം 

തിരുനെല്ലൂര്‍ : മഹല്ല്‌ തിരുനെല്ലൂര്‍ വിഭാവന ചെയ്‌ത പാര്‍പിട സമുച്ചയം  നിര്‍മ്മാണോദ്‌ഘാടനത്തിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ക്ക്‌ നവംബര്‍ 16 ന്‌ തുടക്കം കുറിക്കും .മഹല്ല്‌ ഖത്തീബ്‌ പി.പി അബ്‌ദുല്ല അശറഫി,മഹല്ല്‌ പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദ്‌ ,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രസിഡന്റ്‌ അബു കാട്ടില്‍ ,മഹല്ല്‌ പ്രതിനിധികള്‍, ക്യുമാറ്റ്‌ പ്രതിനിധികളും ,ക്ഷണിക്കപ്പെട്ട അതിഥികളും സംബന്ധിക്കും .
കാലത്ത്‌ 8 മണിക്ക്‌ മണ്‍മറഞ്ഞുപോയ പൂര്‍വികര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനാ സംഗമം മദ്രസ്സ വിദ്യാര്‍ഥികളുടേയും മഹല്ല്‌ നിവാസികളുടേയും സാന്നിധ്യത്തില്‍ നടക്കും .തുടര്‍ന്ന്‌ ചിറയ്‌ക്കലിലുള്ള പദ്ധതി പ്രദേശത്തേയ്‌ക്ക്‌ നീങ്ങും .പദ്ധതിയുടെ വിജയത്തിനായി എല്ലാ സഹൃദയരുടേയും സഹകരണവും സാന്നിദ്യവും ആവശ്യമാണെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു.