ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 8 November 2014

ദ്വിദിന വിജ്ഞാന സദസ്സ്‌തിരുനെല്ലൂരില്‍

തിരുനെല്ലൂര്‍ മഹല്ല്‌ സംഘടിപ്പിക്കുന്ന ദ്വിദിന വിജ്ഞാന സദസ്സ്‌ നവംബര്‍ 8,9 തിയ്യതികളില്‍ നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ നടക്കും . അന്‍വര്‍ മുഹ്‌യദ്ധീന്‍ ഹുദവി ആലുവ,ബുഖാരി ഫൈസി കണിയാപുരം യഥാക്രമം ഖുര്‍ആനെന്ന മഹാത്ഭുതം ,അനന്തജീവിതം എന്നീ വിഷയങ്ങള്‍ ആസ്‌പദപ്പെടുത്തി സംസാരിക്കും .

തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ ഹാജി അഹമ്മദ്‌ കെ.പി വൈസ്‌പ്രസിഡന്റ്‌ ഹാജി കാദര്‍മോന്‍ വി.എം മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങളും വിജ്ഞാന സദസ്സിന്‌ നേതൃത്വം കൊടുക്കും. മഹല്ല്‌ ഖത്തീബ്‌ പി.പി അബ്‌ദുല്ല അശ്‌റഫി പ്രഥമ ദിന സദ്സ്സ്‌ ഉദ്‌ഘാടനം ചെയ്യും രണ്ടാം ദിവസം ത്വാഹ മസ്‌ജിദ്‌ ഇമാം മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും .

തിരുനെല്ലൂര്‍ മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി മദ്രസ്സ സെക്രട്ടറി പി.ഐ നൌഷാദ്‌  മഹല്ല്‌ പ്രവര്‍ത്തക സമിതി പ്രതിനിധി ആര്‍.വി കബീര്‍ എന്നിവര്‍ സദസ്സിനെ ധന്യമാക്കും .

വൈകീട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന വിജ്ഞാന വിരുന്നിലേയ്‌ക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.