ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 29 April 2015

എമിറേറ്റ്‌സ്‌ കൂട്ടായ്‌മ

യു.എ.ഇ : എമ്റേറ്റ്‌സിലുള്ള തിരുനെല്ലൂര്‍ മഹല്ലു നിവാസികളെ കൂട്ടിയിണക്കാനുള്ള ഒരുക്കത്തിലാണ്‌ എമിറേറ്റ്‌സിലുള്ള സഹൃദയര്‍ .മാതൃകാപരമായ ഈ നീക്കത്തിനു ഹുസൈന്‍ കാട്ടില്‍ ,ശിഹാബ്‌ പരീത്‌,അബ്‌ദുല്‍സലാം മോനു,ഷംസുദ്ദീന്‍ മൊയ്‌തുണ്ണി,അഷറഫ്‌ കാട്ടില്‍ ,നാസര്‍ കുഞ്ഞാലി മുസ്‌ല്യാര്‍  അഫ്‌സല്‍ ഇബ്രാഹീം തുടങ്ങിയവരുടെ നേതൃത്വത്തില്‍   തുടക്കം കുറിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.മെയ്‌ 8 ന്‌ ദുബായിലെ (ഖിസൈസ്) കൊക്കോ റിവ റസ്‌റ്റോറന്റില്‍ സംഘടിപ്പിക്കുന്ന സ്വാഗതാര്‍ഹമായ ഈ ചുവടുവെപ്പിനെ പ്രോത്സാഹിപ്പിക്കാനുതകുന്ന പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായി അറിയുന്നു. സങ്കേതിക സഹകരണങ്ങളില്‍ ദിതിരുനെല്ലൂരും ഭാഗഭാക്കാകും .എമിറേറ്റ്‌സ്‌ കൂട്ടായ്‌മയുടെ ക്രിയാത്മക സംരംഭങ്ങളെ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ദിതിരുനെല്ലൂരില്‍ പ്രത്യേക പേജും ഒരുങ്ങിക്കഴിഞ്ഞു.