ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 4 January 2016

മുഹമ്മദന്‍‌സ് ഖത്തറിന്റെ ജേഴ്‌സി പ്രകാശനം

ദോഹ:മുഹമ്മദന്‍‌സ് ഖത്തറിന്റെ ജേഴ്‌സി പ്രകാശനം ജനുവരി 7 വ്യാഴം വൈകീട്ട് 07.30 നു സിറ്റി എക്‌സ്‌ചേഞ്ചില്‍ വെച്ച് നടക്കുമെന്നു ചെയര്‍മാന്‍ ശൈദാജ്‌ കുഞ്ഞി ബാവുവും മാനേജര്‍ സലീം നാലകത്തും ഓണ്‍ലൈന്‍ സം‌യുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.ജനുവരി 15 നു ദോഹ ഗ്രാന്റ്‌ ഖത്തര്‍ പാലസില്‍ നടക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ ബോഡി, അം‌ഗങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ സമ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ശൈത്യം എല്ലാ അര്‍ഥത്തിലും ഖത്തറിലും ഇതര ഗള്‍‌ഫു രാജ്യങ്ങളിലും അനുഭവപ്പെടുന്നതായി റിപ്പോര്‍‌ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇന്നു കാലത്തു ദോഹയില്‍ 14 ഡിഗ്രി സെല്‍‌ഷ്യസ്‌ താപനില രേഖപ്പെടുത്തപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ റിപ്പോര്‍‌ട്ട്‌ ചെയ്‌തു.
ദിതിരുനെല്ലൂര്‍.