നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 28 February 2017

സന്തോഷദായകമായ നിമിഷങ്ങള്‍

തിരുനെല്ലൂര്‍: രചനാത്മകമായ സം‌രം‌ഭത്തിന്റെ സന്തോഷദായകമായ നിമിഷങ്ങള്‍ അനുഗ്രഹീതമാണ്‌.സയ്യിദ്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ പറഞ്ഞു.തിരുനെല്ലൂര്‍ മഹല്ല്‌ പാര്‍‌പ്പിട സമുച്ചയ സമര്‍പ്പണ വേളയില്‍ സം‌ഗമത്തെ അഭിസം‌ബോധന ചെയ്യുകയായിരുന്നു തങ്ങള്‍.അല്ലാഹുവിനെ സ്‌മരിച്ചു കൊണ്ടും സ്‌തുതിച്ചു കൊണ്ടും പ്രാര്‍‌ഥനാ നിര്‍‌ഭരമായ അന്തരീക്ഷത്തില്‍ ആദരണിയനായ പാണക്കാട്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ കര്‍‌മ്മം നിര്‍‌വഹിച്ചു. തിരുനെല്ലൂരിലെ പുതിയ അദ്ധ്യായം തുന്നിച്ചേര്‍‌ക്കലിന്‌ ബഹു മുഖ വ്യക്തിത്വങ്ങള്‍ സാക്ഷിയായി.
പങ്കെടുക്കാന്‍ കഴിയാതെ പോയ സ്വദേശത്തും വിദേശാത്തുമുള്ള നാട്ടുകാരും അഭ്യുദയകാം‌ക്ഷികളും എഫ്‌.ബി ലൈവ് പ്രക്ഷേപണത്തിലൂടെയും ധന്യമുഹൂര്‍‌ത്തത്തിനു സാക്ഷ്യം വ്ഹിച്ചു.വൈകീട്ട്‌ നാലിന്‌ മണ്‍‌മറഞ്ഞ പൂര്‍‌വികര്‍‌ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനക്ക്‌ ശേഷം എല്ലാവരും കൂട്ടമായി സമുച്ചയ പരിസരത്തേക്ക്‌ എത്തിച്ചേരുകയായിരുന്നു.ബഹു അബ്‌ദുല്ല അഷ്‌റഫിയുടെ നേതൃത്തില്‍ പാരായണവും പ്രാര്‍‌ഥനയും നിര്‍‌വഹിച്ചതിനു ശേഷം.മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതമാശംസിച്ചു.തുടര്‍‌ന്ന്‌ ഉദ്‌ഘാടകനായ ബഹു.ഷമീറലി ഷിഹാബ്‌ തങ്ങള്‍ സദസ്സിനെ അഭിസം‌ബോധന ചെയ്‌തു.ബഹു.മഹല്ല്‌ പ്രസിഡണ്ട്‌ കെ.പി അഹമ്മദ്‌ ഹാജിയുടെ ഹൃസ്വമായ ഉപക്രമത്തെ തുടര്‍‌ന്ന്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  ബഹു എ.കെ ഹുസൈന്‍,ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ബഹു. ഷരീഫ്‌ ചിറക്കല്‍ എന്നിവര്‍ ആശം‌സകള്‍ നേര്‍‌ന്നു.
തിരുനെല്ലൂര്‍ മഹല്ല്‌ പരിധിയില്‍ പെട്ട മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മികച്ച വിജയം കരസ്ഥമാകിയവര്‍‌ക്കും പ്രതിഭകള്‍‌ക്കും പ്രത്യേക സമ്മാനങ്ങളുടെ വിതരണം മദ്രസ്സ സെക്രട്ടറി നൗഷാദ്‌ പി.ഐ യുടെ നിയന്ത്രണത്തില്‍ നടന്നു.എമിറേറ്റ്‌സ്‌ പ്രവാസി സം‌ഘത്തിന്റെ ഉപഹാരം പ്രതിനിധിയില്‍ നിന്നും സയ്യിദ്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ ഏറ്റു വാങ്ങിയതിനു ശേഷം ഔദ്യോഗികമായ സമര്‍പ്പണത്തിനു വേണ്ടി  മുഖ്യാതിഥികളും,പ്രവാസി പ്രതിനിധികളും,മഹല്ല്‌ നേതൃത്വത്തവും മഹല്ലു നിവാസികളും ഭവന കവാടത്തിലേയ്‌ക്ക്‌ നീങ്ങി.ബഹു.ഷമീറലി ഷിഹാബ്‌ തങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ നാട മുറിച്ച്‌ സമര്‍പ്പണം നടത്തിയപ്പോള്‍ സാക്ഷികളായവര്‍  തക്‌ബീര്‍ മുഴക്കി സന്തോഷം പങ്കിട്ടു.
വീണ്ടൂം സദസ്സ്‌ സജീവമാകുമെന്ന അര്‍ഥത്തില്‍ സെക്രട്ടറി സദസ്സിനോട്‌ നിര്‍ദേശം നല്‍‌കിയെങ്കിലും നിമിഷങ്ങള്‍‌ക്കകം മഹാ സം‌ഗമം അവസാനിച്ചതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.തിരുനെല്ലുര്‍ മഹല്ല്‌ നേതൃ നിരയിലെ കെ.പി അഹമ്മദ്‌ ഹാജി,കുഞ്ഞു ബാവു മൂക്കലെ,ഖാദര്‍ മോന്‍ വി.എം,ജമാല്‍ ബാപ്പുട്ടി,മുസ്‌തഫ എം.എ,നൗഷാദ്‌ പി.ഐ,ഖാസ്സിം വി.കെ,ഹംസക്കുട്ടി പി.കെ,മുഹമ്മദ്‌ മോന്‍ കെ.വി,മുഹമ്മദലി പി.എം,മുഹമ്മദലി എന്‍.കെ,ഖാദര്‍ ആര്‍.വി,കുഞ്ഞു മോന്‍ ഹാജി ആര്‍.വി,ഫൈസല്‍ വി.എ,ഇബ്രാഹീം കുട്ടി എന്‍.വി,അബ്‌ദുല്‍ കബീര്‍ ആര്‍.വി,സിദ്ധീഖ്‌ എ.വി,ഉമ്മര്‍ പി.എം,സലീം പി.എം തുടങ്ങിയവര്‍ വേദിയെയും സദസ്സിനെയും സമ്പന്നമാക്കി.

അന്‍‌സാര്‍ അബ്‌ദുല്‍ അസീസ്
ദിതിരുനെല്ലൂര്‍