ദോഹ:ഖ്യു.മാറ്റിന്റെ സുവനീര്‍ പത്രാധിപ സമിതി കഴിഞ്ഞ ദിവസം ചീഫ് എഡിറ്ററുടെ വസതിയില്‍ സംഗമിച്ചു.വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ വിവിധ അധ്യായങ്ങളിലായി തയ്യാറായിവരുന്നു.അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍,അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബു മുഹമ്മദ് മോന്‍ എന്നീ പത്രാധിപ സമിതി അംഗങ്ങള്‍ ഈ അക്ഷരോപഹാരത്തിന്റെ ഓരോ ശീഷകവും അതില്‍ ഉള്‍പെടുത്തപ്പെട്ട രചനകളുടെ പുരോഗതിയും വിലയിരുത്തി.
വെള്ളാരം കല്ലുകള്‍,ഓര്‍മ്മയില്‍ എന്റെ ഗ്രാമം,അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍,കഥ പറയുന്ന ചിത്രങ്ങള്‍,സ്‌പന്ദനങ്ങള്‍,പഴയ താളുകള്‍,സര്‍ഗ വേദി,കായിക തിരുനെല്ലുര്‍,സന്ദേശങ്ങള്‍ എന്നിങ്ങനെ പത്ത് ശീര്‍ഷകങ്ങളിലാണ് സുവനീര്‍ ഒരുങ്ങുന്നത്.
സ്വാഗതം,പ്രാര്‍ഥനാപൂര്‍വം,മുഖക്കുറിപ്പ്,അക്ഷരോപഹാരം,അറുപതുകളിലെ പെരിങ്ങാട് എന്നീ ഉപ ശീര്‍ഷകങ്ങള്‍ വെള്ളാറങ്കല്ലില്‍ ഒരുക്കിയിരിക്കുന്നു.
എഴുതിത്തെളിഞ്ഞ എഴുത്തു കാരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രചനകളാല്‍ എന്റെ ഗ്രാമം ശീര്‍ഷകം സമ്പന്നമാണ്.എങ്കിലും ഇനിയും രചനകള്‍ ലഭിച്ചാല്‍ ഉള്‍പെടുത്താമെന്നാണ് തിരുമാനിക്കപ്പെട്ടിട്ടുള്ളത്.ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെക്കാനാഗ്രഹിക്കുന്നവര്‍ എന്റെ ഗ്രാമത്താളുകള്‍ ഇനിയും സമ്പന്നമാക്കുമെന്നു പത്രാധിപ സമിതി ശുഭ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
അണയാത്ത വിളക്കുകള്‍ എന്ന ശീര്‍ഷകത്തില്‍ മണ്‍മറഞ്ഞ ചില കാരണവന്മാരുടേയും,ബാല പ്രതിഭകളുടേയും വെളിച്ചം കൊണ്ട് അണയാതെ നില്‍ക്കുന്നു.ഈ ശീര്‍ഷകത്തിലേയ്‌ക്കും പരലോകം പൂകിയ ബഹുമുഖ ശ്രേഷ്‌ടരെ കുറിച്ചുള്ള രചനകള്‍ക്ക് ഇനിയും ഇടം അനുവദിക്കും.
സാഹിത്യേതര രംഗത്തെ സമര്‍ഥരായ വ്യക്തികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് വ്യക്തി മുദ്രകള്‍ എന്ന ശീര്‍ഷകത്തില്‍ നടത്തിയിട്ടുള്ളത്.ഈ ശീര്‍ഷകത്തിലേയ്‌ക്കും ഉചിതമായ മുദ്രകള്‍ കണ്ടെത്തി സുവനീര്‍ സമിതിയെ അറിയിക്കാവുന്നതാണ്.
കഥ പറയുന്ന ചിത്രങ്ങള്‍ എന്ന ശീര്‍ഷകം തലക്കെട്ടു സുചിപ്പിക്കുന്നതു പോലെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന താള്‍.ഈ പേജ് ഇപ്പോള്‍ തന്നെ സമ്പന്നമാണ്.എങ്കിലും സഹൃദയര്‍ക്ക് സഹകരിക്കാം.
സ്‌പന്ദനങ്ങള്‍ എന്ന ശീര്‍ഷകം സുവനീര്‍ ടീം തയാറാക്കുന്ന തിരുനെല്ലുര്‍ ഗ്രാമാന്തരീക്ഷത്തിലെ ജൈവ വൈവിധ്യങ്ങളെ കുറിച്ചുള്ള അന്വേഷണാത്മക പഠന വിശേഷമാണ്.
പഴയ താളുകള്‍ എന്ന ശീര്‍ഷകത്തില്‍ ഖ്യു.മാറ്റ് രൂപം കൊണ്ടതിനു ശേഷമുള്ള പ്രവര്‍ത്തന നൈരന്തര്യത്തിലെ എടുത്തുദ്ധരിക്കപ്പെടേണ്ട പഴയ വാര്‍ത്തകളും വിശേഷങ്ങളും ചിത്രീകരണങ്ങളും അടങ്ങിയിരിക്കുന്നു.
സര്‍ഗ വേദി എന്ന താള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്.എഴുതിത്തെളിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും സഹകരിക്കാം ബാല പ്രതിഭകള്‍ക്കും ഇതില്‍ തന്നെ പ്രത്യേക ഇടം അനുവദിക്കുന്നുണ്ട്.
കായിക തിരുനെല്ലുര്‍ എന്ന ശീര്‍ഷകത്തില്‍ തിരുനെല്ലുരിലെ കായിക ചരിത്രവും.വര്‍ത്തമാന കാലത്തെ കായിക തിരുനെല്ലുരിന്റെ വഴിത്തിരിവും സമഗ്രമായി പ്രതിപാദിക്കും.
ഒടുവിലത്തെ ശീര്‍ഷകം സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും ഉള്ളതായിരിക്കും.തിരുനെല്ലുരിലെ ആദരണീയരായ വ്യക്തിത്വങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.