നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 2 March 2017

മുഹമ്മദന്‍‌സ്‌ ഫുട്‌ബോള്‍ ഫെസ്റ്റ്

തിരുനെല്ലുരിന്റെ പൊലിഞ്ഞു പോയ രണ്ട്‌ ബാല പ്രതിഭകളുടെ ഓര്‍‌മ്മകളുടെ തീരങ്ങളെ തൊട്ടുണര്‍‌ത്തി കേരളത്തിലെ പ്രഗത്ഭരായ പരിനാറ്‌ ടീമുകളെ അണി നിരത്തി മുഹമ്മദന്‍‌സ്‌ ഗ്രൗണ്ടില്‍ കാല്‍ പന്തുരുളും.മിഴിവാര്‍‌ന്ന അക്ഷരങ്ങളിലൂടെ മണി ദീപം തെളിയിച്ച് അനശ്വരമായ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍‌ന്ന ബാല പ്രതിഭ  അബ്‌സാര്‍ മഞ്ഞിയില്‍ വിന്നേ്‌ഴ്‌സ്‌ ട്രോഫിയ്‌ക്കും ; സഹൃദയരുടെ മനസ്സുകളില്‍ നൊമ്പര പൂക്കള്‍ വിരിയിച്ച്‌ അനന്തതയിലേയ്‌ക്ക് പറന്നുയര്‍‌ന്ന സര്‍ഗാധനന്‍ സുഹൈല്‍ സൈനുദ്ധീന്‍ റണ്ണേഴ്‌സ്‌ ട്രോഫിയ്‌ക്കും വേണ്ടിയുള്ള അഖില കേരള ഫൈവ്‌സ്‌ ഫ്‌ളഡ്‌ ലൈറ്റ് ഫുട്‌ബോള്‍ ടുര്‍‌ണമന്റ്.2017 മാര്‍‌ച്ച്‌ 4,5, തിയ്യതികളിലെ സായാഹ്നങ്ങളെ പ്രക്ഷുബ്‌ധമാക്കും.

ആദ്യ ദിവസം മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ലതി വേണു ഗോപാല്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രി.എ.കെ ഹുസൈന്‍,പാവറട്ടി സബ്‌ ഇന്‍‌സ്‌പെക്‌ടര്‍ ശ്രി. അരുണ്‍ എന്നിവര്‍ അതിഥികളായിരിക്കും.
രണ്ടാം ദിവസം മണലൂര്‍ എം.എല്‍.എ ശ്രി.മുരളി പെരുനെല്ലി,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രി.എ.കെ.ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ശ്രി.ഷരീഫ്‌ ചിറക്കല്‍, എന്നിവരും മുഹമ്മദന്‍‌സ്‌ ഫെസ്റ്റിനെ ധന്യമാക്കും.കൂടാതെ വിവിധ തുറകളിലുള്ള പ്രമുഖരും സം‌ബന്ധിക്കും.
മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍ പ്രത്യേകം സജ്ജമാക്കിയ മുല്ലശ്ശേരി കനാല്‍ തീരത്തെ മൈതാനിയില്‍.കാല്‍ പന്തു കളിയിലെ മാന്ത്രിക താരകങ്ങളുടെ വിസ്‌മയകരമായ കായിക പോരാട്ട മാമാങ്കത്തിലേയ്‌ക്ക്,ഓര്‍മ്മകളുടെ തീരങ്ങളില്‍ പന്തുരുളുന്ന തിരുനെല്ലൂരിലേയ്‌ക്ക് കായിക പ്രേമികളെ സഹര്‍‌ഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദന്‍‌സ്‌ അറിയിച്ചു.

അന്‍‌സാര്‍ മഞ്ഞിയില്‍
ദിതിരുനെല്ലൂര്‍